go

അറിയിക്കാതെ രാഹുൽ ഗാന്ധിയെ മുഖ്യാതിഥിയാക്കി; എം.കെ.രാഘവനെ തഴഞ്ഞു

raghavan-rahul
SHARE

മുക്കം ∙ വയനാട് ലോക്സഭാ മണ്ഡലം എംപി രാഹുൽ ഗാന്ധിയെ അറിയിക്കാതെയും അനുവാദം വാങ്ങാതെയും റോഡ് പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാക്കിയത് വിവാദമാവുന്നു. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് 14 കോടി രൂപ ചെലവിൽ നവീകരിക്കുന്ന അഗസ്ത്യൻമൂഴി എൻഐടി കുന്നമംഗലം റോഡ് പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണ് റോഡിന്റെ ഭൂരിഭാഗവും വരുന്ന കോഴിക്കോട് മണ്ഡലത്തിലെ എംപി എം.കെ.രാഘവനെ തഴഞ്ഞ് രാഹുൽ ഗാന്ധിയെ മുഖ്യാതിഥിയാക്കിയിരിക്കുന്നത്. 

പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎയും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, എംഎൽഎയുടെ ഓഫിസിൽ നിന്ന് രാഹുൽ ഗാന്ധിക്ക് മെയിൽ അയച്ചിട്ടുണ്ടെന്നാണ് എംഎൽഎയുടെ പിഎ പറയുന്നത്. പാർലമെന്റ് സെഷൻ നടക്കുന്നതിനാൽ 13നു നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എംപിമാർക്ക് കഴിയില്ലെന്നിരിക്കെ മനഃപൂർവമാണ് മുഖ്യാതിഥിയാക്കിയതെന്ന് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖും പറയുന്നു.

സംഗതി വിവാദമാക്കേണ്ടെന്നാണ് രാഹുൽ ഗാന്ധി നിർദേശിച്ചിരിക്കുന്നതെന്നും വികസന കാര്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടി.സിദ്ദിഖ് പറഞ്ഞു. അതേ സമയം, സംഗതി സോഷ്യൽ മീഡിയകളിലൂടെ വിവാദവും ചർച്ചയുമായപ്പോൾ പുതിയ ക്ഷണക്കത്ത് ഇറക്കിയിരിക്കുകയാണ് മരാമത്ത് വകുപ്പ്.  നേരത്തേ, രാഹുൽ ഗാന്ധിയെ മാത്രം മുഖ്യാതിഥിയാക്കിയവർ ഇപ്പോൾ കോഴിക്കോട് മണ്ഡലം എംപി എം.കെ.രാഘവനെയും കൂടി ഉൾപ്പെടുത്തി വിശിഷ്ടാതിഥികളാക്കിയിരിക്കയാണ്. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama