go

വീണ്ടും രക്ഷകനായി ഷിജി

kozhikode-helper
വീടുകളിൽ കുടുങ്ങിയവരെ ഷിജി വെണ്ണായിപ്പിള്ളി തന്റെ തോണിയിൽ രക്ഷിക്കുന്നു.
SHARE

തിരുവമ്പാടി ∙ വെള്ളപ്പെ‌ാക്കത്തിൽ വീണ്ടും രക്ഷകനായി ഷിജി വെണ്ണായിപ്പിള്ളി. കഴിഞ്ഞ പ്രളയത്തിലും തിരുവമ്പാടിക്കാരുടെ രക്ഷയ്ക്കു ഷിജി തോണിയുമായി എത്തിയിരുന്നു. അഗ്നിരക്ഷാസേനയും മറ്റു രക്ഷാപ്രവർത്തകരും എത്തുന്നതിനു മുൻപു ദൗത്യം ആരംഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വെള്ളപ്പെ‌ാക്കം തുടങ്ങിയതു മുതൽ വീടുകളിൽ കുടുങ്ങിപ്പോയ ഒട്ടേറെപ്പേരെ രക്ഷിച്ച ശേഷം  തിരുവമ്പാടി–കോഴിക്കോട് റോഡിലെ 

ഊർപ്പിൽ ആളുകളെ  മറുകര എത്തിച്ചു. തിരുവമ്പാടിയിൽ കുടുങ്ങിയവരെയും തിരുവമ്പാടിയിലേക്കുള്ളവരെയും രക്ഷപ്പെടുത്തിയത് ഷിജിയുടെ എ ടു ഇസഡ് തോണിയാണ്. ഞായറാഴ്ച വരെ രക്ഷാപ്രവർത്തനം തുടർന്നു. രക്ഷാപ്രവർത്തനത്തിനു ഷിജിക്ക് ഒപ്പം ഏതാനും യുവാക്കളും ഉണ്ട്. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama