go

കോരപ്പുഴയിലെ തടസ്സങ്ങൾ നീക്കി; റോഡ് ഉപരോധിച്ചവർക്കെതിരെ കേസ്

കോരപ്പുഴയിലെ നീരൊഴുക്കിന് തടസ്സം നിൽക്കുന്ന നിർമാണ സാമഗ്രികൾ ദുരന്ത നിവാരണ സംഘം നീക്കം ചെയ്യുന്നു
കോരപ്പുഴയിലെ നീരൊഴുക്കിന് തടസ്സം നിൽക്കുന്ന നിർമാണ സാമഗ്രികൾ ദുരന്ത നിവാരണ സംഘം നീക്കം ചെയ്യുന്നു
SHARE

എലത്തൂർ ∙ കോരപ്പുഴയിൽ വെള്ളം പൊങ്ങാനിടയായ പാലം പണിക്കിടെയുണ്ടാക്കിയ തടസ്സങ്ങൾ വീണ്ടും നീക്കം ചെയ്തു. ഇന്നലെ വൈകിട്ടു വരെ പട്ടാളവും ദുരന്തനിവാരണ സേനയും തൊഴിലാളികളും ചേർന്നാണ് തടസ്സങ്ങൾ നീക്കിയത്. എന്നാൽ, പൈലിങ് നടത്തി കെട്ടിയുണ്ടാക്കിയ ബണ്ടുകൾ പൊളിച്ചിട്ടില്ല.

അതേസമയം നീരൊഴുക്കിനു തടസ്സമുണ്ടാക്കുന്ന ബണ്ട് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് എലത്തൂർ പൊലീസ് കേസെടുത്തത് പ്രതിഷേധത്തിനിടയാക്കി. സിഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർവ കക്ഷി യോഗത്തിൽ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധിച്ചു.

കോൺഗ്രസ് നേതാവ് കെ. ബാലൻ, മുൻ ലീഗ് മെംബർ എം.പി. ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുത്തത്. റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്ത് കേസിൽപ്പെട്ടവരെല്ലാം തന്നെ ദുരിതാശ്വസ പ്രവർത്തനങ്ങളിൽ സജീവമായവരാണെന്നു നാട്ടുകാർ പറയുന്നു.  അവരുയർത്തിയ ആവശ്യം അധികൃതർ അംഗീകരിച്ചിട്ടും കേസെടുതത് എന്തിനെന്നറിയില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama