go

മതിൽ ഇടിഞ്ഞുവീണ് നടപ്പാത തകർന്നു

kozhikode-river-road
കുറ്റ്യാടി റിവർറോ‍ഡ് വലിയ പാലം നടപ്പാതയിൽ ജലഅതോറിറ്റി പമ്പിങ് സ്റ്റേഷന്റെ മതിൽ തകർന്നു വീണ നിലയിൽ.
SHARE

കുറ്റ്യാടി∙ പുഴ കരകവിഞ്ഞ് ഒഴുകിയതോടെ ജലഅതോറിറ്റി പമ്പിങ് സ്റ്റേഷൻ മുതൽ വലിയപാലം വരെയുള്ള നടപ്പാത തകർന്നു. ജല അതോറിറ്റിയുടെ മതിൽ ഇടിഞ്ഞു നടപ്പാതയിലേക്കു വീണു. സമീപത്തെ 3 വൈദ്യുതത്തൂണുകൾ അപകടാവസ്ഥയിലാണ്.  കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഭാഗികമായി ഇടിഞ്ഞു വീണ നടപ്പാത ഏതു നിമിഷവും പുഴയെടുക്കുമെന്ന നിലയിലാണ്. പ്രദേശവാസികളുടെ ഏക യാത്ര മാർഗമായ നടപ്പാത തകർന്നതോടെ ഇവിടെയുള്ളവർ ആശങ്കയിലാണ്. പുഴത്തീരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കാൻ റിവർ മാനേജ്മെന്റ് 2 തവണ എസ്റ്റിമേറ്റ് എടുത്തെങ്കിലും നടപടിയില്ല. പ്രദേശവാസികൾ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ, എംഎൽഎ എന്നിവർക്ക് നിവേദനം  സമർപ്പിച്ചെങ്കിലും നടപടി ഇല്ലെന്നാണു പരാതി.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama