go

വേദന ഉള്ളിലെ‌ാതുക്കി വിലങ്ങാട് മുന്നോട്ട്

kozhikode-vilagat
ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് ആലിമൂല റോഡിലും തകർന്ന വീടുകൾക്കു സമീപവും ഒഴുകിയെത്തിയ മരങ്ങൾ വിലങ്ങാട്ടെ ലോഡിങ് തൊഴിലാളികളും നാട്ടുകാരും ചേ‍ർന്നു മുറിച്ചു മാറ്റുന്നു.
SHARE

നാദാപുരം∙ ഉരുൾപൊട്ടലിൽ‌ 4 ജീവൻ നഷ്ടമാവുകയും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത വിലങ്ങാട് അതിജീവനത്തിന്റെ പാതയിലേക്ക്. കടകമ്പോളങ്ങൾ തുറന്നു. റോഡിലും വീടുകൾക്കിടയിലും തങ്ങിനിൽക്കുന്ന ഉരുളൻ കല്ലുകളും മരങ്ങളും മാറ്റിത്തുടങ്ങി. റോഡ് ശുചീകരണവും ആരംഭിച്ചു. റോഡിലേക്കു നിലംപതിച്ച മരങ്ങൾ വിലങ്ങാട്ടെ ലോഡിങ് തൊഴിലാളികളും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്നു മുറിച്ചുനീക്കി. 

kozhikode-vilagat-
വിലങ്ങാട് ആലിമൂലയിൽ റോഡുകളിലെ തടസ്സം നീക്കാൻ സൈന്യം ഇറങ്ങിയപ്പോൾ.

ബലിപെരുന്നാൾ ആഘോഷം പോലും ഒഴിവാക്കി സേവന രംഗത്തിറങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്. ക്യാപ്റ്റൻ കെ.ജിജേന്ദ്രഗാന്ധിയുടെ നേതൃത്വത്തിലുള്ള 30 അംഗ സൈന്യവും ഇന്നലെ വിലങ്ങാട്ടെത്തി. ഇ.കെ.വിജയൻ എംഎൽഎ അടക്കമുള്ളവരും ഇവർക്കെ‌ാപ്പം ചേർന്നു. ഉരുൾപെ‌ാട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ട  കുറ്റിക്കാട്ട് അതുൽ‌, അജിൽ എന്നിവർക്കു വീടു പണിയാൻ കെപിസിസി 5 ലക്ഷം രൂപ നൽകുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചത്.

ഉരുൾപെ‌ാട്ടലിൽ ഇവരുടെ പിതാവ് കുറ്റിക്കാട് ബെന്നി, മാതാവ് മേരിക്കുട്ടി, സഹോദരൻ  അഖിൽ എന്നിവർ മരിച്ചു. റവന്യു മന്ത്രിയും കൃഷി മന്ത്രിയും സ്ഥലം സന്ദർശിക്കണമെന്നു കിസാൻ സഭ ആവശ്യപ്പെട്ടു. ജില്ലാ അസി.സെക്രട്ടറി രാജു തോട്ടുംചിറയുടെ നേതൃത്വത്തിലുള്ള സംഘം ഈ മേഖല സന്ദർശിച്ച ശേഷമാണ് ഈ ആവശ്യമുന്നയിച്ചത്.ഒട്ടേറെപ്പേർ  ഇപ്പോഴും ക്യാംപുകളിൽ തന്നെയാണ്. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama