go

അരങ്ങിൽ റോഡ് അടിപ്പാത നിർമാണം: റെയിൽവേ 3.77 കോടി അനുവദിച്ചു

kozhikode-railway-news
SHARE

വടകര ∙ മൂരാട് മുതൽ അഴിത്തല വരെയുള്ള തീരദേശ റോഡിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അരങ്ങിൽ റോഡ് അടിപ്പാത നിർമാണത്തിനു റെയിൽവേ 3.77 കോടി രൂപ അനുവദിച്ചു. 4.50 മീറ്റർ വീതിയും 3.60 മീറ്റർ ഉയരവുമുള്ള അടിപ്പാതയിൽ റീടെയ്നിങ് വാൾ, ഒ‌ാവുചാൽ, അനുബന്ധ റോഡ് എന്നിവ ഉണ്ടാകും. കെ.മുരളീധരൻ എംപി നൽകിയ നിവേദനത്തെ തുടർന്നാണു റെയിൽവേ തുക അനുവദിച്ചത്.  നേരത്തെ 3.75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും അടിപ്പാതയുടെ സ്കെച്ചും പ്ലാനും തയാറാക്കിയിരുന്നു.

മുൻ എംപി മുല്ലപ്പള്ളി രാമചന്ദ്രനും സി.കെ.നാണു എംഎൽഎയും എംപി, എംഎൽഎ ഫണ്ടുകളിൽനിന്ന് 50 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എന്നാൽ മുഴുവൻ തുകയും റെയിൽവേ വഹിക്കാനാണു തീരുമാനം. നഗരസഭയിലെ തീരപ്രദേശത്തു കൂടിയുള്ള റോഡും അടിപ്പാത വരുന്നതോടെ ദേശീയപാതയുമായി ബന്ധിപ്പിക്കപ്പെടും.  മൂരാട് മുതൽ ചോറോട് വരെ ദേശീയപാതയ്ക്കു സമാന്തരമായി ഈ പാത ഉപയോഗിക്കാൻ കഴിയും.

ഇതോടെ വടകര നഗരത്തിലെ ഗതാഗത ക്കുരുക്കിന് പരിഹാരവുമാകും. കോട്ടത്തുരുത്തി, കറുകയിൽ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പം ആശുപത്രികളിലേക്കും ദേശീയപാതയിലേക്കും എത്തിച്ചേരാം. കുറുകയിൽ പ്രദേശത്തേക്കുള്ള യാത്ര അടിപ്പാത വരുന്നതോടെ സുഗമമാകുമെന്ന് 4 വർഷമായി അടിപ്പാതയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ജനകീയ കമ്മിറ്റിയുടെ ചെയർമാൻ എസ്. ബിജോയ്‌ലാലും കൺവീനറും കൗൺസിലറുമായ പി.എം.മുസ്തഫയും അറിയിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama