go

തിരക്കും ബഹളവും; ജനത്തെ വലച്ച് ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ

kozhikode-insurance-card-renewation-rush
ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കാൻ കൊയിലാണ്ടി നഗരസഭാ സാംസ്കാരിക നിലയത്തിൽ ജനങ്ങൾ തിങ്ങിനിറഞ്ഞതിനെ തുടർന്ന് സംഘർഷം ഒഴിവാക്കാൻ പ്രിൻസിപ്പൽ എസ്ഐ റൗഫ് ഇടപെടുന്നു.
SHARE

കൊയിലാണ്ടി ∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുക്കാൻ ഗുണഭോക്താക്കൾ വലയുന്നു. ഇന്നലെ ഒഴിവ് ദിനത്തിലും നൂറുകണക്കിനു പേരാണ് എത്തിയത്. നഗരസഭാ സാംസ്കാരിക നിലയത്തിൽ ഉൾക്കൊള്ളാൻ ആവാതെ ആളുകൾ എത്തിയതോടെ ബഹളമായി. ഒടുവിൽ പൊലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. 

ഇൻഷുറൻസ് പുതുക്കൽ സ്വകാര്യ സ്ഥാപനത്തെയാണ് ഏൽപിച്ചത്. അവർ ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചിരുന്നില്ല. നഗരസഭാ കൗൺസിലർമാരും പരാതിയുമായി വന്നിരുന്നു. ഇൻഷുറൻസ് കാർഡ് പുതുക്കൽ സംബന്ധിച്ച പരാതികൾ 2 നു തുടങ്ങിയതാണ്. അന്നു നഗരസഭാ ടൗൺ ഹാളിലായിരുന്നു പുതുക്കൽ കേന്ദ്രം. പിന്നീട് 4 ദിവസമായി സൗകര്യങ്ങൾ കുറഞ്ഞ സംസ്കാരിക നിലയത്തിലേക്കു മാറ്റി. നഗരസഭ അധികൃതർ ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നും  പരാതിയുണ്ട്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama