go

പിതൃസഹോദരനെ കൊലപ്പെടുത്തി കേരളത്തിലേക്ക്; ലൊക്കേഷൻ നോക്കി പൊലീസ് ഓ‍ർക്കാട്ടേരിയിൽ

kozhikode-athiyas-rahman-sheik
അത്തിയാസ് റഹ്മാൻ ഷെയ്ക്ക്
SHARE

വടകര ∙  പിതൃസഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഓ‍ർക്കാട്ടേരിയിൽ ബംഗാൾ പൊലീസ് പിടികൂടി. ബംഗാളിലെ 24 പർഗനാസ് ജില്ലയിലെ രാംഡാരു നഗർ സ്വദേശി അത്തിയാസ് റഹ്മാൻ ഷെയ്ക്കിനെ (34) എടച്ചേരി പൊലീസിന്റെ സഹായത്തോടെ  ഓർക്കാട്ടേരി കെഎസ്ഇബി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്സിൽ നിന്നാണു പിടികൂടിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. സ്വത്തുതർക്കത്തെത്തുടർന്ന് ജൂൺ 30ന് പിതൃസഹോദരൻ സിറാജുൽ ഷെയ്ക്കിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. മർദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. മറ്റു കുടുംബാംഗങ്ങൾക്കും സംഭവത്തിൽ പരുക്കേറ്റിരുന്നു. 

4 വർഷമായി ഓർക്കാട്ടേരി, നാദാപുരം ഭാഗങ്ങളിൽ ടൈൽസ് ജോലി ചെയ്തു വരുന്ന പ്രതി നാട്ടിൽ പോയപ്പോഴാണ് സംഭവം. തുടർന്ന് കേരളത്തിലേക്കു കടക്കുകയായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കിയാണ് പൊലീസ് പ്രതിയെത്തേടി ഓർക്കാട്ടേരിയിൽ എത്തിയത്. ബംഗാളിൽ നിന്ന് എസ്ഐ ആഷിഷ് കുമാർ പോളിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എടച്ചേരി എസ്ഐ പ്രശാന്ത്, സിപിഒ ഗണേശൻ, സ്പെഷൽ ബ്രാഞ്ചിലെ ഹരിദാസൻ എന്നിവർ ഇവർക്കൊപ്പമുണ്ടായിരുന്നു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama