go

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; 2 പേർക്ക് പരുക്ക്

kozhikode-demolished-building
പാറക്കടവിൽ നിർമാണം നടക്കുന്നതിനിടെ തകർന്നു വീണ കെട്ടിടം.
SHARE

പേരാമ്പ്ര ∙ പാലേരി പാറക്കടവിൽ നിർമാണം നടക്കുന്ന കെട്ടിടം തകർന്ന് 2 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്. ഒന്നാം നിലയിലെ കോൺക്രീറ്റിങ്ങിനിടെ തകർന്നു വീണ് തൊഴിലാളികൾ ഇതിനിടയിൽ പെടുകയായിരുന്നു. ഇവരെ മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്രയിൽ നിന്ന് എത്തിയ അഗ്നിശമന സേനയും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച തൂണുകളുടെ ബലക്കുറവാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama