go

ഒ​ാണച്ചന്തകളിൽ വൻ തിരക്ക്; ഗതാഗതക്കുരുക്ക് രൂക്ഷം

kozhikode-vadakara-onam-shopping-rush
വടകര ക്യൂൻസ് റോഡിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്.
SHARE

വടകര ∙  ഓണത്തിരക്കിൽ നഗരം വീർപ്പുമുട്ടി. പ്രധാന റോഡുകളിലെല്ലാം രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഊടുവഴികളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു വാഹന കുരുക്ക് രൂക്ഷമാകുന്ന അവസ്ഥയാണ് ഇന്നലെ വൈകിട്ടു കണ്ടത്. വാഹനങ്ങൾക്ക് ഒരടി മുന്നോട്ടോ പിന്നോട്ടോ പോകാനാവാത്ത സ്ഥിതി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസും ഹോംഗാർഡും നിലയുറപ്പിച്ചെങ്കിലും യാത്രക്കുരുക്കു തുടർന്നു. ബൈപാസ് റോഡിൽ ഒരോ നിമിഷവും കുരുക്ക് രൂപപ്പെട്ടുകൊണ്ടിരുന്നു. 

അവസാനവട്ട ഒരുക്കങ്ങൾക്കായി കുടുംബസമേതം നഗരത്തിലെത്തുന്നവരുടെ കാഴ്ചയായിരുന്നു ഇന്നലെ. ഓണച്ചന്തകളിൽ വൻ തിരക്കായിരുന്നു. ആവശ്യക്കാർ ഏറിയതോടെ പൂക്കൾക്കു വില കൂടി. ഗൃഹോപകരണ വിൽപനശാലകളിലും മൊബൈൽ ഫോൺ കടകളിലും ഉപയോക്താക്കളുടെ തിരക്ക് അനുഭവപ്പെട്ടു. ഓണ വിഭവങ്ങളിൽ പ്രധാനമായ കായ വറുത്തതിനും കായ നുറുക്കിനും ആവശ്യക്കാരേറെ. പച്ചക്കറികളെല്ലാം എളുപ്പം വിറ്റുതീർന്നു. ബൈപാസ് റോഡിലെ വസ്ത്രാലയങ്ങളിലെ തിരക്ക് റോഡിലേക്കു നീണ്ടു. 

വാഹനങ്ങളിൽ എത്തുന്നവർക്കു പാർക്കിങ് ബുദ്ധിമുട്ടാവുന്നതാണ് പ്രശ്നം. പൊലീസിന്റെ പിടിവീഴുമെന്നതിനാൽ ദൂരെ വാഹനങ്ങൾ നിർത്തി നടക്കുകയാണു പലരും. മഴ പെയ്യുന്നതു വഴിയോര കച്ചവടക്കാരെ വലച്ചു. സഹകരണ ബാങ്കുകളുടെയും സൊസൈറ്റികളുടെയും സപ്ലൈകോയുടെയും കൃഷി വകുപ്പിന്റെയും ഓണച്ചന്തയിൽ തിരക്കിനു കുറവില്ല. പൊതുവിപണിയെ അപേക്ഷിച്ചു കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ വാങ്ങാൻ ചന്തകളെ ആശ്രയിക്കുന്നവർ ഏറെയാണെങ്കിലും കാത്തിരിക്കാൻ സമയമില്ലാത്തവർ സൂപ്പർ മാർക്കറ്റുകളിൽ എത്തുന്നു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama