go

ഭരതനാട്യത്തിന്റെ ചുവടുമായി മല്ലികാസാരാഭായിയുടെ മകൻ

kozhikode-revantha
രേവൻത സാരാഭായ്
SHARE

കോഴിക്കോട്∙ ഉത്രാടസന്ധ്യയിൽ തിരുവണ്ണൂർ ക്ഷേത്രനടയിൽ‍ ഭരതനാട്യ ചുവടുകൾ വയ്ക്കാൻ മല്ലിക സാരാഭായിയുടെ മകൻ വരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായുടെയും നർത്തകിയായിരുന്ന മൃണാളിനി സാരാഭായുടെയും പേരക്കുട്ടി രേവൻത സാരാഭായ് ആണ് ഇന്നു നഗരത്തിലെത്തുന്നത്. തിരുവണ്ണൂർ ശിവക്ഷേത്രത്തിൽ തന്റെ ഇഷ്ടദേവനു വഴിപാടായാണ് രേവൻത ഇന്നു വൈകിട്ട് 6.30ന് നാട്യാഞ്ജലി അവതരിപ്പിക്കുന്നത്.

തിരുവണ്ണൂരിന്റെ മരുമകനാണ് രേവൻത. രേവൻതയുടെ ഭാര്യ പ്രിയങ്ക തിരുവണ്ണൂർ കോവിലകം കുടുംബാംഗമാണ്. തിരുവണ്ണൂർ കോവിലകത്തെ പ്രീതി രാജയുടെയും മാവേലിക്കര കോവിലകത്തെ മോഹൻരാജയുടെയും മകളാണ് പ്രിയങ്ക. നല്ലൊരു നർത്തകിയായ പ്രിയങ്ക മല്ലിക സാരാഭായിയുടെ സംഘമായ ‘ദർപ്പണ’യിൽ അംഗമായിരുന്നു. രണ്ടു വർഷംമുൻപ് വിവാഹച്ചടങ്ങുകൾക്കു വേണ്ടിയാണ് രേവൻത ആദ്യമായി കോഴിക്കോട്ടുവന്നത്. രേവൻതയുടെ രണ്ടാമത്തെ വരവ് ഓണമാഘോഷിക്കാനാണ്.  

ഫ്രാൻസും നെതർലാൻഡ്സും യുകെയും  റഷ്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളിൽ അനേകം വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുള്ളയാളാണ് രേവൻത. എന്നാൽ കേരളത്തിൽ ആദ്യമായാണ് രേവൻത ചുവടുകൾ വയ്ക്കുന്നത്. അഭിനയരംഗത്തും സജീവമാണ് രേവൻത സാരാഭായ്. ഇതിനകം നാലു ഗുജറാത്തി സിനിമകളിലാണ് രേവൻത അഭിനയിച്ചത്. രേവൻതയുടെ ഡാൻസ് റിയാലിറ്റി ഷോയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പന്തനല്ലൂർ ശൈലിയിലാണ് രേവൻത  ഇന്ന് ഭരതനാട്യം അവതരിപ്പിക്കുക. തനത് ചിട്ടകളും പുതുമയുള്ള ആധുനിക രീതികളും സന്നിവേശിപ്പിച്ചാണ് രേവൻ‍തയുടെ നൃത്തച്ചുവടുകൾ.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama