go

കരിയാത്തുംപാറയിൽ വീണ്ടും അപകടം

മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിച്ച് കൂരാച്ചുണ്ട് അമീന്‍ റെസ്ക്യു ടീമംഗമായ മുജീബ് കോട്ടോല കരയ്ക്ക് എത്തിക്കുന്നു.
മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിച്ച് കൂരാച്ചുണ്ട് അമീന്‍ റെസ്ക്യു ടീമംഗമായ മുജീബ് കോട്ടോല കരയ്ക്ക് എത്തിക്കുന്നു.
SHARE

കൂരാച്ചുണ്ട് ∙ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറ പാറക്കടവിൽ അപകടം തുടർകഥയായിട്ടും അധികൃതർ സുരക്ഷാ നടപടികളെടുക്കുന്നില്ലെന്നു പരാതി. ഒരു വർഷത്തിനിടെ 7 പേരാണ് ഇവിടെ കുളിക്കടവിൽ മുങ്ങിമരിച്ചത്.തിങ്കളാഴ്ച രാവിലെയെത്തിയ കക്കോടി സ്വദേശിയായ യുവാവാണു കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. റിസർവോറിൽ മുങ്ങിത്താഴുകയായിരുന്ന യുവാവിനെ ഈ വഴി യാത്ര ചെയ്യുകയായിരുന്ന അമീൻ റെസ്ക്യൂ ടീമംഗമായ കക്കയം സ്വദേശി മുജീബ് കക്കയം രക്ഷപ്പെടുത്തുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടൻ  മെഡിക്കൽ കോളജിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

പാറക്കടവ് മേഖലയിൽ വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഗൈഡുകളെ നിയമിക്കണമെന്നും ലൈഫ്ജാക്കറ്റ് ഏർപ്പെടുത്തണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. പരിശീലനം നേടിയ അമീൻ റെസ്ക്യൂ ടീമംഗങ്ങൾ ഗൈഡുകളായി സൗജന്യ സേവനം നൽകാമെന്നു പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും തുടർ നടപടി ഉണ്ടാകുന്നില്ല.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama