go

വിവാഹത്തിനു പ്രേരിപ്പിച്ചില്ല, അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നു ചോദിച്ചു...

പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്ന് പുറത്തേക്കു വരുന്ന സിലിയുടെ സഹോദരങ്ങളായ സിജോ.
പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്ന് പുറത്തേക്കു വരുന്ന സിലിയുടെ സഹോദരനായ സിജോ
SHARE

കോഴിക്കോട്∙ ആദ്യഭാര്യ സിലിയുടെ സഹോദരന്റെ നിർബന്ധത്തിനു വഴങ്ങിയാണു താൻ ജോളിയെ വിവാഹം കഴിച്ചതെന്ന ഷാജു സഖറിയാസിന്റെ ആരോപണം തള്ളി സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യൻ. സിലിയുടെ മരണശേഷം ഷാജുവും ജോളിയും തമ്മിൽ അതിരുവിട്ട അടുപ്പം പുലർത്തുന്നതു നാട്ടിൽ സംസാരവിഷയമായിരുന്നു.

നാട്ടുകാരെക്കൊണ്ട് അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നു ചോദിക്കുക മാത്രമാണു ചെയ്തതെന്നു സിജോ പൊലീസിനോടു പറഞ്ഞു. സിജോയെയും സഹോദരി സ്മിതയെയും മറ്റൊരു ബന്ധുവിനെയും ഇന്നലെ വിളിച്ചുവരുത്തിയ അന്വേഷണസംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തു. 

റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പയ്യോളിയിലെ ഓഫിസിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ജോളിയുടെ ആവശ്യപ്രകാരമാണു  മരണദിവസം സിലി തന്നെ താമരശ്ശേരിയിലേക്കു വിളിച്ചുവരുത്തിയതെന്നു സിജോ മൊഴി നൽകി.

സിലിക്കു ഷാജുവിന്റെ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഷാജുവിന്റെ ചില ബന്ധുക്കളുടെ പെരുമാറ്റം സംബന്ധിച്ചു പരാതികളുണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. മരണസമയത്തു തന്നെ അവിടെയെത്തിച്ചതു ജോളിയുടെ തന്ത്രപരമായി നീക്കമായിരുന്നെന്നു കരുതുന്നതായി സിജോ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama