go

ജോൺസണും ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധം: ഷാജു

koodathayi-jolly-shaju
SHARE

കോഴിക്കോട് ∙ തഹസിൽദാർ ജയശ്രീ എസ്.വാരിയർ, ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ജോൺസൺ എന്നിവരുമായി ജോളിക്കുണ്ടായിരുന്ന അടുത്ത ബന്ധം സ്ഥിരീകരിച്ച് ഭർത്താവ് ഷാജു സഖറിയാസ്. ഇരുവരെയും ജോളി വഴിയാണു തനിക്ക് പരിചയമെന്നും കുടുംബങ്ങൾ തമ്മിലും സൗഹൃദമുണ്ടായിരുന്നെന്നും ഷാജു പറഞ്ഞു.

ജോളിയുമായുള്ള വിവാഹശേഷം ജയശ്രീയുടെ കൂടത്തായിയിലെ വാടകവീട്ടിലും ബാലുശ്ശേരിയിലെ വീടിന്റെ ഗൃഹപ്രവേശത്തിനും പോയിട്ടുണ്ട്. ജയശ്രീയുടെ മകളുടെ പിറന്നാൾ ആഘോഷത്തിനും പോയിരുന്നു. അടുത്ത കൂട്ടുകാരെപ്പോലെയാണു ജയശ്രീയും ജോളിയും ഇടപഴകിയിരുന്നത്. 

ആദ്യഭാര്യ സിലിയുടെ പേരിലുണ്ടായിരുന്ന ബിഎസ്എൻഎൽ സിമ്മിന്റെ രേഖ തന്റെ പേരിലേക്കു മാറ്റിയതു ജോൺസന്റെ സഹായത്തോടെയാണ്. അന്നു കണ്ണൂരിൽ ജോലി ചെയ്യുകയായിരുന്ന ജോൺസൻ ഇടയ്ക്ക് വീട്ടിൽ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ തനിക്കു പരിചയപ്പെടുത്താൻ ജോളി മടി കാണിച്ചിരുന്നെന്നും ഷാജു പറയുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama