go

ജോളി ഉപദേശം തേടിയെന്ന് സഹോദരീഭർത്താവ്

koodathayi-murder
SHARE

തൊടുപുഴ ∙ കൂടത്തായി കൊലപാതക കേസിൽ കട്ടപ്പന സ്വദേശിനി ജോളി നുണ പരിശോധനയ്ക്ക് വിധേയയാകുന്നതു സംബന്ധിച്ച് ഉപദേശം തേടിയത് തന്നോട് ആലോചിച്ച് ആയിരുന്നുവെന്നു സഹോദരീഭർത്താവ് ജോണി മാധ്യമങ്ങളോടു പറഞ്ഞു.  ജോളി സ്ഥിരമായി വിളിച്ചിരുന്നുവെന്നും കുടുംബകാര്യങ്ങൾ മാത്രമാണു സംസാരിച്ചിരുന്നതെന്നും സഹോദര ബന്ധം മാത്രമേയുള്ളൂ എന്നും ജോണി പറഞ്ഞു. കൊലപാതക കേസിൽ ആരോപണ വിധേയയായ ജോളി ഏറ്റവും കൂടുതൽ ഫോണിൽ ബന്ധപ്പെട്ടത് സഹോദരി സിസിലിയുടെ ഭർത്താവ് ജോണിയുമായാണ്.

ഇക്കാര്യം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് ഉപദേശം തേടാൻ അച്ഛനോട് സംസാരിക്കണം എന്ന് ക്രൈംബ്രാഞ്ചിനോടു പറഞ്ഞ ജോളി, ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞത് ജോണിയോടാണ്. ജോളി തന്നെ വിളിച്ചിരുന്നതായും അന്വേഷണത്തോട് സഹകരിക്കാനാണ് നിർദേശം നൽകിയതെന്നും ജോണി മാധ്യമങ്ങളോടു പറഞ്ഞു. വിൽപത്രത്തെ കുറിച്ച് അറിയാമായിരുന്നു. 

എന്നാൽ അത് ജോളിയുടെ കുടുംബകാര്യമായതിനാൽ  വിഷയത്തിൽ ഇടപെട്ടില്ല. കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമ വാർത്തകളിലൂടെയാണ് അറിയുന്നതെന്നും ജോണി പറഞ്ഞു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama