go

പ്രളയം ഭയപ്പെടുത്തിയ ദിവസങ്ങളിൽ തുണയായത് കരിപ്പൂർ വിമാനത്താവളം

malappuram-airport
SHARE

കൊണ്ടോട്ടി ∙ കോഴിക്കോട് വിമാനത്താവളത്തിൽ ഇത്തവണ ലഭിച്ചതു റെക്കോർഡ് മഴയെങ്കിലും വിമാന സർവീസുകളെ കാര്യമായി ബാധിച്ചില്ല. കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തിൽ ആശങ്കയിലായ വിദേശ യാത്രക്കാർക്ക് കരിപ്പൂർ വിമാനത്താവളം ആശ്രയമായെന്നു മാത്രമല്ല, പ്രളയ ബാധിത പ്രദേശങ്ങളിലേക്കുള്ള രക്ഷാ സേനകൾക്ക് ഇടത്താവളമായി കോഴിക്കോട് വിമാനത്താവളം മാറുകയും ചെയ്തു. കൂടുതൽ മഴയുണ്ടായ കഴിഞ്ഞ ആഴ്ചകളിൽ അഞ്ചു വിമാനങ്ങൾ മാത്രമേ തിരിച്ചു വിടേണ്ട സാഹചര്യം ഉണ്ടായുള്ളൂ.

ദിവസവും ശരാശരി 50 വിമാനങ്ങൾക്ക് കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിങ് ഉണ്ട്. കരിപ്പൂരിൽനിന്നു തിരിച്ചു വിടേണ്ടിവന്നാൽ, കൂടുതലും കൊച്ചി വിമാനത്താവളത്തിലേക്കാണു പോകാറുള്ളത്. എന്നാൽ, കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തിൽ തിരിച്ചുവിട്ടാൽ വിമാനത്തിലെ യാത്രക്കാരും കോഴിക്കോട്ടുനിന്നു പുറപ്പെടാനുള്ളവരും യാത്രയാക്കാനും സ്വീകരിക്കാനും എത്തിയവരുമെല്ലാം പ്രയാസപ്പെടും. പെരുന്നാൾ, ഓണം അവധിക്ക് എത്താനുള്ള ഗൾഫ് നാടുകളിലെ പ്രവാസികളും ആശങ്കയിലായിരുന്നു.

അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ കോഴിക്കോട് വിമാനത്താവളത്തിനു സാധിച്ചതായാണു വിലയിരുത്തൽ. വൈമാനികരുടെ ശ്രദ്ധയും വ്യോമയാന ഗതാഗത നിയന്ത്രണ വിഭാഗത്തിന്റെയും സംവിധാനങ്ങളുടെയും കാര്യക്ഷമതയും കൃത്യതയുമെല്ലാം ഗുണം ചെയ്തു. പ്രളയ ബാധിത പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവർത്തകർക്കാവശ്യമായ വലിയ സൈനിക വിമാനങ്ങൾ ഇറക്കാനും സാധിച്ചു. കരിപ്പൂരിൽ കൂടുതൽ മഴ ലഭിച്ചത് ഈ മാസം പതിനഞ്ചിനായിരുന്നു (21 സെന്റിമീറ്റർ). ഓഗസ്റ്റ് 14നു രാവിലെ എട്ടര മുതൽ 15നു രാവിലെ എട്ടര വരെയുള്ള കണക്കാണിത്. വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ഈ സീസണിൽ രേഖപ്പെടുത്തിയത് 250 സെന്റിമീറ്റർ മഴയാണ്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 20 വരെയുള്ള ശരാശരി കണക്കാണിത്. സാധാരണ ജൂൺ മുതലുള്ള നാലു മാസ സീസണിൽപോലും ഇത്രയും മഴ രേഖപ്പെടുത്താറില്ല.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama