go

സ്വർണക്കടത്തുകാർക്ക് പൊന്നാണ് കരിപ്പൂർ വിമാനത്താവളം !

gold
SHARE

മലപ്പുറം ∙ കോഴിക്കോട് വിമാനത്താവളത്തിൽ ഇത്തവണ റെക്കോർഡ് സ്വർണവേട്ട. 30.54 കോടിയുടെ സ്വർണമാണ് ഈ വർഷം എയർ കസ്റ്റംസ് അധികൃതർ മാത്രം പിടികൂടിയത്. 8 മാസത്തിനിടെ 357 കേസുകൾ റജിസ്റ്റർ ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 100 കോടിയിലധികം രൂപയുടെ വർധനയാണുണ്ടായത്. ഈ വർഷം ഇതുവരെ കേരളത്തിൽ ഏറ്റവുമധികം സ്വർണക്കടത്തു പിടികൂടിയ വിമാനത്താവളവും കോഴിക്കോടാണ്. വിദേശത്തുനിന്നു കടത്താൻ ശ്രമിച്ച 101 കിലോഗ്രം സ്വർണം ഇതിനകം കോഴിക്കോട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പിടിച്ചെടുക്കാനായി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ 68 കേസുകളും മേയിൽ 62 കേസുകളും റജിസ്റ്റർ ചെയ്തു. കൂടുതൽ സ്വർണം പിടിച്ചതും മേയിലാണ്; 21 കിലോഗ്രാം. ഉദ്യോഗസ്ഥരുടെ ജാഗ്രതയെയും നിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയെയും വെല്ലുവിളിച്ചെത്തുന്ന, സ്വർണക്കടത്തുകാരുടെ എണ്ണം കോഴിക്കോട്ട് കൂടുന്നുവെന്നു തെളിയിക്കുന്നതാണ് ഈ കണക്കുകൾ. കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ സ്വർണം ചെറിയ അളവുകളിൽ കൊണ്ടുവരുന്നു.

500 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെ അളവുകളിലുള്ള സ്വർണമാണ് അടുത്തിടെ പിടിച്ചെടുത്തതിൽ അധികവും. കുറഞ്ഞ സ്വർണം കടത്തുന്നതു പിടിക്കപ്പെട്ടാൽ ശിക്ഷ കുറയുമെന്നതും അളവ് കുറയ്ക്കാൻ കാരണമായി. ഒരു കോടിയിൽ താഴെ വിലയുള്ള സ്വർണം പിടികൂടിയാൽ സ്വർണം കണ്ടുകെട്ടി പ്രതികളെ ജാമ്യത്തിൽ വിടുന്നതാണ് പതിവ്.

കരിപ്പൂരിൽ ഈ വർഷത്തെ സ്വർണവേട്ട (മാസം, കേസുകൾ, സ്വർണത്തിന്റെ അളവ്, തുക എന്നീ ക്രമത്തിൽ)

∙ ജനുവരി– 38 കേസുകൾ– 14.18 കിലോഗ്രാം– 3.90 കോടി

∙ ഫെബ്രുവരി– 68 കേസുകൾ– 9.44 കിലോഗ്രാം– 2.93 കോടി

∙ മാർച്ച്– 54 കേസുകൾ– 15.04 കിലോഗ്രാം– 4.03 കോടി

∙ ഏപ്രിൽ– 29 കേസുകൾ– 12.06 കിലോഗ്രാം– 3.84 കോടി

∙ മേയ്– 62 കേസുകൾ– 21.64 കിലോഗ്രാം– 6.27 കോടി

∙ ജൂൺ– 38 കേസുകൾ– 10.09 കിലോഗ്രാം– 2.92 കോടി

∙ ജൂലൈ– 45 കേസുകൾ– 12.32 കിലോഗ്രാം– 3.57 കോടി

∙ ഓഗസ്റ്റ്– 23 കേസുകൾ– 7.1 കിലോഗ്രാം– 2.05 കോടി

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama