go

ആദ്യ ദിനം മാധ്യമങ്ങൾക്ക് ‘എക്സിറ്റ്’

malappuram-pilgrims-reception
കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കുള്ള സൗദി എയർലൈൻസിന്റെ എയർബസ് 330–300 വിമാനത്തിൽ പോകുന്ന ഉംറ തീർഥാടകരെ ബൊക്കെ നൽകി യാത്രയാക്കുന്നു.
SHARE

കരിപ്പൂർ ∙ നീണ്ട കാത്തിരിപ്പിനുശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ച ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ മാധ്യമവിലക്ക്. ജിദ്ദയിൽ നിന്നെത്തിയ വിമാനത്തെ മലബാറിലെ ജനപ്രതിനിധികൾ ചേർന്നു സ്വീകരിക്കുന്ന ചടങ്ങിലേക്ക് മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിച്ചില്ല.

വിമാനത്തിന്റെ ലാൻഡിങ്, വാട്ടർ സല്യൂട്ട്, മടക്കയാത്രയ്ക്കുള്ള ഫ്ലാഗ്ഓഫ് എന്നീ ദൃശ്യങ്ങൾ പകർത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. എന്നാൽ, രാഷ്ട്രീയ, പ്രവാസി സംഘടനകളുടെ പ്രവർത്തകർക്ക് റൺവേ പരിസരത്തെത്തി ചടങ്ങു കാണാനും ദൃശ്യങ്ങൾ പകർത്താനും വിലക്കുണ്ടായിരുന്നില്ല.

വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്ന ചടങ്ങിലേക്ക് ജില്ലാ ഇൻഫർമേഷൻ ഓഫിസ് മുഖേന മാധ്യമപ്രവർത്തകർക്ക് പാസ് അനുവദിച്ചിരുന്നു. പാസ് കൈപ്പറ്റിയവർ ഇന്നലെ ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രവേശനം വിലക്കിയത്.

അതേസമയം, അനധികൃതമായി റൺവേയിൽ കടന്നവരെ തടയുന്നതിനോ ദൃശ്യങ്ങൾ പകർത്തുന്നതു വിലക്കുന്നതിനോ നടപടി ഉണ്ടായില്ല. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിൽ പങ്കുവഹിച്ച മാധ്യമപ്രവർത്തകരെ അവഗണിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama