go

വട്ടച്ചിറ തോട്ടിലെ വിസിബിക്ക് പലകയിട്ടില്ല; താൽക്കാലിക സംവിധാനവുമായി കർഷകർ

malappuram-bridge-rennovation
കൊടിഞ്ഞി കുറൂൽ വട്ടച്ചിറ വിസിബിക്ക് കർഷകരുടെ നേതൃത്വത്തിൽ പലക സ്ഥാപിക്കുന്നു.
SHARE

നന്നമ്പ്ര ∙ കൊടിഞ്ഞി കുറൂൽ വട്ടച്ചിറ തോട്ടിലെ വിസിബിക്ക് പഞ്ചായത്ത് അധികൃതർ പലക ഇട്ടില്ല.  ഒടുവിൽ കർഷകർ താൽക്കാലിക സംവിധാനമൊരുക്കി. പുഴയിൽ നിന്ന് അമിതമായ ജലം കുറൂൽ, പള്ളിക്കത്തായം, തിരുത്തി പാടശേഖരങ്ങളിലേക്കെത്തുന്നതിനാൽ കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയാണ്  ഇപ്പോൾ. വയലിൽ വെള്ളം നിറഞ്ഞതു കാരണം ഞാറ് നടാൻ സാധിക്കുന്നില്ല. നട്ട ഞാറുകൾ വെള്ളത്തിൽ മൂടുകയും ചെയ്യുന്നു.

സാധാരണ കൃഷിയുടെ സമയമാകുമ്പോഴേക്കും വിസിബിക്ക് പലകയിടാറുണ്ടായിരുന്നു. എന്നാൽ പലക ദ്രവിച്ചു പോയതിനെ തുടർന്ന് കർഷകർ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ താൽക്കാലികമായി പലക സ്ഥാപിച്ചിരിക്കുകയാണ്. പലക സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും പണിനടത്താൻ കരാറുകാർ തയാറാകുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പനയത്തിൽ മുസ്തഫ പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama