go

ബിഎഡ് കേന്ദ്രങ്ങളിൽ വിദൂര പഠന ക്ലാസ്: ശുപാർശ സിൻഡിക്കറ്റിനു വിട്ടു

SHARE

തേഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലയുടെ ബിഎഡ് പഠന കേന്ദ്രങ്ങളിൽ വിദൂര പഠനവിഭാഗം വിദ്യാർഥികൾക്ക് സമ്പർക്ക ക്ലാസിനും പരീക്ഷയ്ക്കും സൗകര്യം ഏർപ്പെടുത്തണമെന്ന സ്ഥിരം സമിതി ശുപാർശ സിൻഡിക്കറ്റിന്റെ അനുമതിക്കു വിട്ടു.  5 ജില്ലകളിലായി സർവകലാശാല നേരിട്ടു നടത്തുന്ന 11 കേന്ദ്രങ്ങളിൽ സ്വന്തമായി സ്ഥലവും കെട്ടിട സൗകര്യവുമുള്ള ഒൻപതിടത്ത് സൗകര്യമൊരുക്കാനാണു ശുപാർശ. 

ഓരോ കേന്ദ്രത്തിലും 1000 വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കണമെന്നാണു നിർദേശം. ഓൺലൈൻ ക്ലാസുകൾ നടത്താനും സൗകര്യം വേണം. യോഗ്യരായ അധ്യാപകരുടെ പട്ടിക ഉണ്ടാക്കി സമ്പർക്ക ക്ലാസ് നടത്താനും ശുപാർശയുണ്ട്. പി.വിജയരാഘവൻ അധ്യക്ഷത വഹിച്ചു. കെ.കെ.ഹനീഫ, ആർ.ബിന്ദു, ഡോ.സി.എൽ.ജോഷി, ഡയറക്ടർ ഡോ.പി.ശിവദാസൻ എന്നിവർ പ്രസംഗിച്ചു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama