go

കുറ്റിപ്പുറം മിനിപമ്പയിൽനിന്ന് വീണ്ടും മൂക്ക് പൊത്തിക്കുന്ന വാർത്ത

കുറ്റിപ്പുറം മിനിപമ്പയിലെ സെപ്ടിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു.
കുറ്റിപ്പുറം മിനിപമ്പയിലെ സെപ്ടിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു.
SHARE

തവനൂർ∙ ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകി. മിനിപമ്പയിലെ ശുചിമുറിയുടെ ടാങ്കിൽനിന്ന് സമീപത്തെ ഓപ്പൺ ഓ‍ഡിറ്റോറിയത്തിനു സമീപത്താണ് സെപ്ടിക് മാലിന്യം പരന്നൊഴുകിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പുഴയോരത്തെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നത്.

നേരത്തെ മറ്റൊരു ഭാഗത്താണ് ചോർച്ച ഉണ്ടായിരുന്നത്. ഇവിടെനിന്ന് പുഴയിലേക്കാണ് മാലിന്യം ഒഴുകിയത്. പ്രദേശത്ത് ദുർഗന്ധം പരന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാവിലെ മിനിപമ്പയിലെ ഓപ്പൺ ഓഡിറ്റോറിയത്തിനു സമീപത്തെ ചോർച്ച ആരോഗ്യവകുപ്പ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ശുചിമുറി അടച്ചുപൂട്ടി.

ഇതു മൂന്നാം തവണയാണ് ഇതേ കാരണത്താൽ ആരോഗ്യവകുപ്പ് ശുചിമുറി അടച്ചുപൂട്ടുന്നത്. മിനിപമ്പയ്ക്കു സമീപത്തെ സ്വകാര്യ ശുചിമുറി തീർഥാടകർക്കായി തുറന്നു നൽകിയിട്ടുണ്ട്. അതേസമയം സെപ്റ്റിക് ടാങ്കിന്റെ ചോർച്ച പരിഹരിക്കാനും നിറഞ്ഞ ടാങ്ക് ശുചീകരിക്കാനും ഇന്നലെ വൈകിട്ടുവരെ നടപടി ആയിട്ടില്ല. മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കേ നൂറുകണക്കിന് തീർഥാടകർ എത്തുന്ന മിനിപമ്പയിൽ ശുചിമുറി അടച്ചുപൂട്ടിയത് പരാതിക്ക് ഇടയാക്കുന്നുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama