go

ചമ്രവട്ടം റഗുലേറ്ററിലെ ചോർച്ച അടയ്ക്കാൻ ഇനിയും വൈകും

SHARE

പൊന്നാനി ∙ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജിന്റെ ചോർച്ച അടയ്ക്കാനുള്ള നീക്കത്തിലും കുരുക്ക്. പഴയ കരാറുകാരുമായുള്ള ഇടപാടുകൾ തീരാത്തതിനാൽ പുതിയ നിർമാണം തുടങ്ങാനാകില്ല. വ്യവസ്ഥകൾ പ്രകാരമുള്ള നിർമാണം പൂർണമല്ലാത്തതിനാൽ പഴയ കമ്പനിയുമായി ഇടപാടുകൾ തീർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പഴയ കരാറുകാരെ ഒഴിവാക്കുന്ന മുറയ്ക്കു മാത്രമേ പുതിയ കരാറുകാർക്ക് പുനർനിർമാണ ചുമതല നൽകാൻ സാധിക്കൂ.

റഗുലേറ്ററിന്റെ ചോർച്ച അടയ്ക്കുന്നതിന് 29.5 കോടി രൂപയുടെ നിർമാണത്തിനാണ് സർക്കാർ സാങ്കേതിക അനുമതി നൽകിയത്. തകർന്ന ഷീറ്റ് പൈലുകൾ പുനർനിർമിച്ച് ചോർച്ച അടയ്ക്കാനാണ് നീക്കം. 6 മീറ്റർ താഴ്ചയിലുള്ള ഷീറ്റ് പൈലുകൾ 11.25 മീറ്റർ ആഴത്തിലാക്കും. ഏപ്രണുകൾ തകർച്ചയിലായതിനാൽ പുതിയ കോൺക്രീറ്റ് ബ്ലോക്കുകൾ നിർമിക്കും. ഷീറ്റ് പൈലുകൾ കോൺക്രീറ്റ് ചെയ്തു നിലനിർത്തും.

പുനർനിർമാണം പൂർത്തിയാകുന്നതോടെ 4 മീറ്റർ ഉയരത്തിൽ ജലം സംഭരിച്ചുനിർത്താൻ ആകുമെന്നാണ് പ്രതീക്ഷ. റഗുലേറ്റർ കം ബ്രിജ് നിർമാണവുമായി ബന്ധപ്പെട്ട് 3 കേസുകൾ നിലവിലുണ്ട്. നിർമാണത്തിലെ പിഴവ്, ഭിത്തി നിർമാണവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പ്രശ്നങ്ങൾ, മണൽ ഉപയോഗിച്ചതിലെ ക്രമക്കേടുകൾ എന്നിവയ്ക്കാണ് കേസ്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama