go

കൊണ്ടോട്ടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു: ജനം പെരുവഴിയിൽ

SHARE

കൊണ്ടോട്ടി ∙ അങ്ങാടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കിയതോടെ യാത്രക്കാർ പൊരിവെയിലിൽ. പുതിയ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണം വൈകുന്നു. താൽക്കാലികമായി ഇവിടെ ഷീറ്റ് കെട്ടിയിട്ടുണ്ടെങ്കിലും സുരക്ഷ ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ റോഡിലും കടകളുടെ വരാന്തകളിലുമാണു ബസ് കാത്തുനിൽക്കുന്നത്. നടപടി വേണമെന്നാവശ്യപ്പെട്ടു നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

പഴയങ്ങാടി റോഡിൽ കൊണ്ടോട്ടി അങ്ങാടിയിലെ ഹെഡ്പോസ്റ്റ് ഓഫിസിനു സമീപത്തെ കാത്തിരിപ്പു കേന്ദ്രമാണു പൊളിച്ചു നീക്കിയത്. മേൽക്കൂരയടക്കം തകരാറിലായ കാത്തിരിപ്പുകേന്ദ്രം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, പുതിയതു പണിയുന്നതിനു മുൻപുതന്നെ കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കിയതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. പോസ്റ്റ് ഓഫിസ്, ഗവ.യുപി സ്കൂൾ, പൊലീസ് സ്റ്റേഷൻ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളിലേക്കു വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പ്രയാസപ്പെടുകയാണ്.

പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം പണിയണം

കൊണ്ടോട്ടി ∙ അങ്ങാടിയിൽ പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം ഉടൻ സ്ഥാപിക്കണമെന്നു പഴയ ബസ്‌സ്റ്റാൻഡ് വികസന ഫോറം ആവശ്യപ്പെട്ടു. സിദ്ദീഖ് ഹാജി ആധ്യക്ഷ്യം വഹിച്ചു. കമ്പത്ത് ഇബ്രാഹിം, ടി.ഹംസ, ഇസ്മായിൽ, ബാവ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama