go

കാട്ടാന: കിടങ്ങ് കീറുമെന്ന പ്രഖ്യാപനം നടപ്പായില്ല

SHARE

എടക്കര ∙ കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് മൂത്തേടം കൽക്കുളത്ത് കാട്ടാനകളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ കിടങ്ങു കീറുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പു പാലിച്ചില്ല. ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിനെത്തുടർന്ന് ഒരു മാസം മുൻപ് കർഷകർ പടുക്ക വനം സ്റ്റേഷന് മുൻപിൽ കുത്തിയിരിപ്പു സമരം നടത്തിയപ്പോഴാണ് സൗത്ത് ഡിഎഫ്ഒ കൽക്കുളം പാൽ സൊസൈറ്റി മുതൽ ഒരു കിലോമീറ്റർ ദൂരം കിടങ്ങ് കീറുമെന്ന് ഉറപ്പുനൽകിയത്.

അതേസമയം കിടങ്ങു കീറാൻ മണ്ണുമാന്തിയന്ത്രം എത്തിച്ചത് ഇന്നലെ തിരികെ കൊണ്ടുപോയി. മരങ്ങൾ മുറിക്കാൻ അനുമതി ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസവും ആനക്കൂട്ടമിറങ്ങി മേലേതിൽ അബ്ദുൽ കരീം, മുണ്ടമ്പ്ര അബ്ദുൽ കരീം എന്നിവരുടെ കൃഷിയിടങ്ങളിൽ നാശം വിതച്ചു. വനംവകുപ്പ് അധികൃതരുടെ നടപടിയിൽ കർഷകർ പ്രതിഷേധത്തിലാണ്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama