go

മൃഗാശുപത്രി വളപ്പിൽ അങ്കണവാടി; പ്രതിഷേധം

SHARE

തിരൂരങ്ങാടി ∙ നഗരസഭയുടെ മാതൃകാ അങ്കണവാടി കെട്ടിടം നിർമിക്കുന്നത് മൃഗാശുപത്രി വളപ്പിൽ. പിഞ്ചുകുട്ടികൾക്കായുള്ള സ്ഥാപനം മൃഗാശുപത്രിയോട് ചേർന്ന് നിർമിക്കുന്നതിനെതിരെ പ്രതിഷേധം. ചെമ്മാട് ബ്ലോക്ക് റോഡിൽ മൃഗാശുപത്രിക്ക് തൊട്ടടുത്തായാണ് അങ്കണവാടി നിർമിക്കുന്നത്. പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

മൃഗാശുപത്രി വളപ്പിൽ കെട്ടിടം നിർമിക്കുന്നതിനെതിരെ വെറ്റിനറി സർജൻ നഗരസഭാ അധികൃതരോട് തടസ്സം അറിയിച്ചെങ്കിലും നഗരസഭയുടെ അധീനതിയിലുള്ള സ്ഥാപനമാണെന്ന് പറഞ്ഞു നിർമാണം നടത്തുകയായിരുന്നത്രെ. അതെ സമയം, ഇരു സ്ഥാപനങ്ങൾക്കും ഇടയിൽ ചുറ്റു മതിൽ പണിയുമെന്നും മൃഗാശുപത്രിയുമായി ബന്ധമുണ്ടാകില്ലെന്നും നഗരസഭാ ഉപാധ്യക്ഷൻ എം.അബ്ദുറഹ്മാൻ കുട്ടി പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama