go

സ്കോളർഷിപ് തുകയിൽനിന്ന് ‘അടിച്ചുമാറ്റി ’

SHARE

തിരൂർ∙ ദേശസാൽകൃത ബാങ്കുകൾ കച്ചവട സ്ഥാപനങ്ങളായി തരംതാഴരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. സ്കോളർഷിപ് ഇനത്തിൽ ലഭിച്ച തുക അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്ന് കാണിച്ച് ബാങ്ക് ഈടാക്കിയതിനെതിരെ താനാളൂർ സ്വദേശി മൻസൂർ നൽകിയ പരാതിയെ തുടർന്ന് കമ്മിഷൻ അംഗം കെ.മോഹൻകുമാർ വിശദീകരണം തേടി.

ബാങ്കുകളുമായി ബന്ധപ്പെട്ട് കമ്മിഷന് ഒട്ടേറെ പരാതികൾ അദാലത്തിൽ ലഭിച്ചു. ബാങ്ക് വ്യവസ്ഥകളും അപേക്ഷകളും മാതൃഭാഷയിൽ നൽകാത്തത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകും. കൂടാതെ 2 മാസമായി ബിഎസ്എൻഎൽ തൊഴിലാളികൾക്ക് ശമ്പളം നൽകാത്ത വിഷയത്തിൽ ജനറൽ മാനേജർ, ലേബർ കമ്മിഷൻ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. 46 അദാലത്തിൽ 46 പരാതികളിൽ 10 എണ്ണം തീർപ്പാക്കി. അടുത്ത അദാലത്ത് ഫെബ്രുവരി 14ന് നടക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama