go

ഇനി ഒറ്റപ്പറക്കൽ

malappuram news
SHARE

കരിപ്പൂർ∙ എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ സർവീസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നു ‍ഡിജിസിഎക്കു സമർപ്പിക്കും. എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രം വഴിയാണു റിപ്പോർട്ട് കൈമാറുക. വലിയ വിമാന സർവീസ് സംബന്ധിച്ച് എയർ ഇന്ത്യയും എയർപോർട്ട് അതോറിറ്റിയും സംയുക്ത പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനത്താവളം അധികൃതർ തയാറാക്കിയ റിപ്പോർട്ട് സൂക്ഷ്മ പരിശോധനയ്ക്കായി രണ്ടാഴ്ച മുൻപ് എയർ ഇന്ത്യയ്ക്കു നൽകിയിരുന്നു.

ഈ റിപ്പോർട്ട് അംഗീകരിച്ച എയർ ഇന്ത്യ, സർവീസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചു. അനുമതി കിട്ടിയാൽ എയർ ഇന്ത്യയുടെ ബോയിങ് 747–400, ബോയിങ് 777 –300 ഇആർ, ബോയിങ് 787 –8 എന്നീ വലിയ വിമാനങ്ങളുമായി സർവീസിനെത്തും. രാജ്യത്തെ വലിയ വിമാനമായ ബോയിങ് 747 –400 വിമാനമായിരിക്കും ആദ്യമെത്തു‌ക. എയർപോർട്ട് അതോറിറ്റി പരിശോധിച്ചു ഡിജിസിഎക്കു കൈമാറുന്ന റിപ്പോർട്ടിൽ അവരുടെ തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama