go

എന്താ ഓന്റെ ഒരഭിനയം

ആ പ്രകാശവും കണ്ടു... കുടുംബശ്രീ ജില്ലാ മിഷന്റെ ‘സ്നേഹിത കോളിങ് ബെൽ’ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല സംഗമത്തിനെത്തിയവർ മലപ്പുറത്തെ തിയറ്ററിൽനിന്നു ‘ഞാൻ പ്രകാശൻ’ എന്ന സിനിമ കണ്ടിറങ്ങുന്നു.   						ചിത്രം: മനോരമ
ആ പ്രകാശവും കണ്ടു... കുടുംബശ്രീ ജില്ലാ മിഷന്റെ ‘സ്നേഹിത കോളിങ് ബെൽ’ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല സംഗമത്തിനെത്തിയവർ മലപ്പുറത്തെ തിയറ്ററിൽനിന്നു ‘ഞാൻ പ്രകാശൻ’ എന്ന സിനിമ കണ്ടിറങ്ങുന്നു. ചിത്രം: മനോരമ
SHARE

മലപ്പുറം∙ 80–ാം വയസി‍ൽ ആദ്യമായി പാത്തുമ്മ സിനിമ കണ്ടു. തിയറ്ററി‍ൽ നിന്നിറങ്ങി വരുമ്പോൾ മുഖത്ത് അദ്ഭുതവും സന്തോഷവും ചിരിയും. പാണ്ടിക്കാടുള്ള വസന്ത ലക്ഷ്മിയമ്മയും കാവനൂരിലെ ലക്ഷ്മിയമ്മയും നീണ്ട ഇടവേളയ്ക്കു ശേഷം തിയറ്ററിൽ പോകാനായതിന്റെ ആവേശത്തിലായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ ‘സ്നേഹിത കോളിങ് ബെൽ’ പദ്ധതിക്കു കീഴിൽ ജില്ലയിലെ വിവിധ സിഡിഎസുകളിൽ നിന്നെത്തിയ 100 വനിതകളാണ് മലപ്പുറം ആനന്ദ് തിയറ്ററിൽ ‘ഞാൻ പ്രകാശൻ’ സിനിമ കണ്ടത്.

പലരും ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു തിയറ്ററിൽ വന്ന് സിനിമ കാണുന്നത്. ചിലർ വർഷങ്ങൾക്ക് ശേഷവും. ആരോരുമില്ലാതെ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരെയും പരസഹായത്തോടെ ജീവിക്കുന്നവരെയും കണ്ടെത്തി അവർക്കു വേണ്ട മാനസിക പിന്തുണ നൽകാനുള്ള കുടുംബശ്രീ പദ്ധതിയാണു സ്നേഹിത കോളിങ് ബെൽ. മാനസിക പിന്തുണ നൽകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു സിനിമാ പ്രദർശനം എന്ന ആശയത്തിലേക്ക് എത്തിയതെന്ന് ജെൻഡർ സെൽഫ് ലേണിങ് ജില്ലാ പ്രോഗ്രാം മാനേജർ റൂബി രാജ് പറഞ്ഞു. സിനിമയ്ക്കു ശേഷം നടന്ന സ്നേഹിത സംഗമം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സി.കെ.ഹേമലത ഉദ്ഘാടനം ചെയ്തു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama