go

ഒരേ ദിവസം 2 ഗിന്നസ് റെക്കോർഡുകളുമായി പിതാവും മകനും

Malappuram News
SHARE

എടപ്പാൾ ∙ ഒരേ ദിവസം വ്യത്യസ്ത ഇനങ്ങളിലായി 2 ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ച് പിതാവും മകനും. ആനക്കര സ്വദേശി കൊള്ളാട്ടു വളപ്പിൽ സെയ്തലവിയും മകൻ 14 വയസ്സുകാരൻ മുഹമ്മദ് അജിസലുമാണ് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചത്. മരപ്പലകയിൽ 20 ആണികൾ തലകൊണ്ട് അടിച്ചുകയറ്റി സെയ്തലവി 3–ാം ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇതിനു പുറമെയാണ് 6 ഇഞ്ച് വലിപ്പമുള്ള ആണികൾ തറച്ച മരപ്പലകയിൽ കിടത്തിയ മുഹമ്മദ് അജിസലിന്റെ വയറിനു മുകളിൽ തണ്ണിമത്തൻ വച്ച് 56 സെക്കൻഡ് കൊണ്ട് 54 എണ്ണം വെട്ടി സെയ്തലവി 4–ാം റെക്കോർഡ് സ്ഥാപിച്ചത്. പ്രകടനം വി.ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama