go

ജനമഹായാത്രയ്ക്കു മഞ്ചേരിയിൽ ആവേശകരമായ സ്വീകരണം

ജനമഹായാത്രയ്ക്ക് മഞ്ചേരിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗിക്കുന്നു.
ജനമഹായാത്രയ്ക്ക് മഞ്ചേരിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗിക്കുന്നു.
SHARE

മഞ്ചേരി ∙ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്കു മഞ്ചേരിയിൽ ആവേശകരമായ സ്വീകരണം. 

വാഹനങ്ങളുടെയും ബാൻഡ് വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മുല്ലപ്പള്ളിയെ വേദിയിലേക്ക് ആനയിച്ചു. 

സിപിഎമ്മിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷ വിരുദ്ധ സമീപനവും ജനം തിരിച്ചറിഞ്ഞതായി മുല്ലപ്പള്ളി പറഞ്ഞു. 

യാത്രയ്ക്കു മുസ്‍ലിം ലീഗ് നൽകുന്ന പിന്തുണ ആവേശം പകരുന്നതായി മുല്ലപ്പള്ളി പറഞ്ഞു. 

യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ യോഗം ഉദ്ഘാടനം ചെയ്തു.  

യുഡിഎഫ് മണ്ഡലം കൺവീനർ റഷീദ് പറമ്പൻ അധ്യക്ഷത വഹിച്ചു. 

ആര്യാടൻ മുഹമ്മദ്, എംഎൽഎമാരായ എ.പി.അനിൽകുമാർ, എം.ഉമ്മർ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, ഇ.മുഹമ്മദ് കുഞ്ഞി, വല്ലാഞ്ചിറ ഹുസൈൻ, മംഗലം ഗോപിനാഥ്, വി.സുധാകരൻ, കെ.സി.അബു, ജോൺസൻ ഏബ്രഹാം, കെ.പി.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama