go

പരപ്പനങ്ങാടിയിൽ തീരദേശ പാത സ്ഥലമെടുപ്പിനു കടമ്പകളേറെ

  പരപ്പനങ്ങാടിയിലെ വീതി കുറഞ്ഞ ടിപ്പു സുൽത്താൻ റോഡ്.
പരപ്പനങ്ങാടിയിലെ വീതി കുറഞ്ഞ ടിപ്പു സുൽത്താൻ റോഡ്.
SHARE

പരപ്പനങ്ങാടി ∙ തീരദേശ പാത നിർമാണം സ്ഥലമെടുപ്പിനു കടമ്പകളേറെ. താനൂർ വരെ തീരദേശ പാതയ്ക്ക് ആവശ്യത്തിനു വീതിയുണ്ടെങ്കിലും പരപ്പനങ്ങാടി, വള്ളിക്കുന്ന് മേഖലകളിൽ വീതിയില്ല. പരപ്പനങ്ങാടിയിൽ കെട്ടുങ്ങൽ മുതൽ പുത്തൻകടപ്പുറം വരെ വീതിയുണ്ട്. എന്നാൽ ഒട്ടുമ്മൽ, ചാപ്പപ്പടി, മുറിത്തോട്, അങ്ങാടി ബീച്ച്, ചെട്ടിപ്പടി ആലുങ്ങൽ, പരപ്പാൽ, മുതിയം, നാലു സെന്റ് കോളനി, കടലുണ്ടി നഗരം പ്രദേശങ്ങളിൽ റോഡിനു വീതി കുറവാണ്. 

തീരദേശമേഖലയിൽ റോഡിനും പാലത്തിനുമായി 24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച സർവേകല്ലുകൾ പലതും നശിച്ചു. വീണ്ടും അതിർത്തി നിർണയം നടത്തേണ്ടതുണ്ട്. തീരദേശ പാതയ്ക്കായി 3 വർഷം മുൻപു പൂർത്തിയായ കെട്ടുങ്ങൽ–ഒട്ടുംപുറം പാലം അപ്രോച്ച് റോഡ് പോലും സ്ഥലം ഏറ്റെടുത്ത് നിർമിക്കാൻ കഴിയാത്ത ജനപ്രതിനിധികൾക്ക് നിശ്ചിത സമയത്തിനകം തീരദേശ പാത യാഥാർഥ്യമാക്കാനാകുമോയെന്നു ജനങ്ങൾക്ക് ആശങ്കയുണ്ട്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama