go

3 യുവതികൾ കൂടി ശബരിമലയിലെത്തി, വിഡിയോ കൈവശമുണ്ട്: കനകദുർഗ

ബിന്ദുവും കനകദുർഗയും പത്രസമ്മേളനത്തിനായി പൊലീസ് സംരക്ഷണയിൽ മലപ്പുറം പ്രസ് ക്ലബ്ബിലേക്ക് വരുന്നു.  				     ചിത്രം: മനോരമ
ബിന്ദുവും കനകദുർഗയും പത്രസമ്മേളനത്തിനായി പൊലീസ് സംരക്ഷണയിൽ മലപ്പുറം പ്രസ് ക്ലബ്ബിലേക്ക് വരുന്നു. ചിത്രം: മനോരമ
SHARE

മലപ്പുറം ∙ തങ്ങൾക്കു പുറമേ 3 യുവതികൾ കൂടി ശബരിമലയിലെത്തിയെന്നും അതിന്റെ വിഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അവകാശമുന്നയിച്ച് കനകദുർഗയും എ.ബിന്ദുവും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമ്മർദം നിമിത്തമല്ല, വ്യക്തിപരമായ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ശബരിമലയിൽ എത്തിയത്. ഇനിയും ശബരിമല ദർശനം നടത്തുമെന്ന് ഇവർ മലപ്പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. 

തനിക്കെതിരെ ആക്രമണങ്ങൾക്ക് ആഹ്വാനം നടത്തുന്നതും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും സഹോദരൻ ഭരത്‌ഭൂഷൺ ആണെന്ന് കനകദുർഗ ആരോപിച്ചു. ശബരിമലയിലേക്കു പുറപ്പെട്ടതു മുതൽ സഹോദരനിൽ നിന്നു മാനസിക പീഡനം അനുഭവിക്കുകയാണ്. സംഘപരിവാറുകാരുടെ ചട്ടുകമായി മാറിയിരിക്കുകയാണ് ഭരത്‌ഭൂഷൺ. തന്നെ ആക്രമിക്കുന്നതിനു ഭർതൃമാതാവിനെ പ്രേരിപ്പിച്ചതും വീട്ടിൽ കയറ്റുരുതെന്നു ഭർത്താവിനെ ഭീഷണിപ്പെടുത്തുന്നതും ആർഎസ്എസുകാരാണെന്നു കനകദുർഗ പറഞ്ഞു. 

ബിന്ദുവിന്റെ ഭർത്താവ് കെ.വി.ഹരിഹരൻ, സപ്ലൈകോ എംപ്ലോയീസ് യൂണിയൻ(സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ എന്നിവർക്കൊപ്പമാണു കനകദുർഗയും ബിന്ദുവും മാധ്യമങ്ങളെ കണ്ടത്. ശബരിമല പ്രവേശത്തോടെ സ്ത്രീകളുടെ ആരാധനാസ്വാതന്ത്ര്യം നടപ്പാക്കിയതിൽ പൂർണ തൃപ്തരാണെന്നും നവോത്ഥാന ആശയങ്ങൾ പിന്തുടരുന്ന ആളുകളുടെ പിന്തുണ തങ്ങൾക്കു ലഭിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama