go

മനോരമ പാർപ്പിടം പ്രദർശനം ഇന്നുകൂടി

മഞ്ചേരി സിഎസ്ഐ ചർച്ച് ഗ്രൗണ്ടിൽ നടക്കുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനത്തിലെ തിരക്ക്.
മഞ്ചേരി സിഎസ്ഐ ചർച്ച് ഗ്രൗണ്ടിൽ നടക്കുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനത്തിലെ തിരക്ക്.
SHARE

മഞ്ചേരി∙ വീടു നിർമാണവുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനം ഇന്നുകൂടി.നിർമാണ മേഖലയയിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ വൻ ജനപങ്കാളിത്തമാണുള്ളത്. മഞ്ചേരി കോഴിക്കോട് റോഡിൽ സിഎസ്ഐ ചർച്ച് മൈതാനത്ത് ശീതീകരിച്ച പവിലിയനിൽ രാവിലെ 10.30 മുതൽ 8 വരെയാണ് പ്രദർശനം.

പ്രവേശനം സൗജന്യം. ഹിൻഡാൽകോ എവർലാസ്റ്റാണ് പ്രായോജകർ.നിർമാണ സാമഗ്രികളുടെ ചെലവും ഗുണനിലവാരവും, വീടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന       സസ്യങ്ങൾ, മേൽക്കൂരയിലെ ചോർച്ച, ഇന്റീരിയർ മെറ്റീരിയലുകൾ, സോളറിന്റെ സാധ്യത തുടങ്ങിയ വിവരങ്ങളെല്ലാം മേളയിലൂടെ അറിയാം.ചുരുങ്ങിയ ചെലവിൽ വില്ലകളും അപ്പാർട്മെന്റുകളും സ്വന്തമാക്കാനും അവസരമുണ്ട്.

ഇന്നത്തെ സെമിനാർ

ജോസ്ന റാഫേൽ , വിഷയം: ഡ്രീം ഹോംസ് 5.00

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama