go

ജീവനക്കാരുടെ ക്വാർട്ടേഴ്സ് ജീർണാവസ്ഥയിൽ

മൂന്നിയൂർ പാറക്കടവിലുള്ള പിഎച്ച്സി ഉപകേന്ദ്രത്തിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സ്
മൂന്നിയൂർ പാറക്കടവിലുള്ള പിഎച്ച്സി ഉപകേന്ദ്രത്തിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സ്
SHARE

തിരൂരങ്ങാടി ∙ മൂന്നിയൂർ പാറക്കടവിലെ ആരോഗ്യ ഉപകേന്ദ്രത്തിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സ് ജീർണാവസ്ഥയിൽ. ചെമ്മാട്–കോഴിക്കോട് റോഡരികിൽ പാറക്കടവ് ഓട് കമ്പനിക്ക് സമീപത്തുള്ള ക്വാർട്ടേഴ്സിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. മേൽക്കൂരയും ഓടും തകർന്നിട്ടുണ്ട്. വാതിലുകളും ജനലുകളും ദ്രവിച്ചു. ചുമരുകൾ വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. ഏറെക്കാലമായി ജീർണാവസ്ഥയിലായ കെട്ടിടം നന്നാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെ താമസിക്കാൻ ജീവനക്കാരില്ല എന്നാണ് അധികൃതർ പറയുന്നത്. കെട്ടിടം നന്നാക്കി ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama