go

100 രൂപയിൽ കൂടുതൽ വർധന;മീൻവില കേട്ട് ചോറുണ്ണാം !

fishes
SHARE

മലപ്പുറം∙ ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻ വില കുത്തനെ മുകളിലോട്ട്. സാധാരണക്കാരുടെ തീൻമേശയിലെ സ്ഥിരവിഭവമായ മത്തിക്കും അയലക്കും മാന്തളിനുമെല്ലാം ഒറ്റയടിക്ക്  100 രൂപയിൽ കൂടുതൽ വർധനയുണ്ട്. വില ഇനിയും കൂടാമെന്നാണ് മത്സ്യവ്യാപാരികൾ പറയുന്നത്. കിലോയ്ക്കു 150 മുതൽ 180 രൂപ വരെ വിലയുണ്ടായിരുന്ന മത്തി, അയല, മാന്തൾ തുടങ്ങിയവയ്ക്കു 240 രൂപയായി. 

ആവോലി മുള്ളനു മാത്രമാണ് വില കുറവുള്ളത്–160 രൂപ. സൂത-200, കൂന്തൾ-240,  ചെമ്മീൻ-300, നെയ്മീൻ-300, അയക്കൂറ-360 എന്നിങ്ങനെയാണ് ഇന്നലെത്ത മലപ്പുറത്തെ വില നിലവാരം. 52 ദിവസത്തേക്കു കടലിൽ 60 കിലോമീറ്റർ പരിധിയിലാണ് ജില്ലയിൽ ട്രോളിങ് നിരോധനമുള്ളത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama