go

ഒപ്പം, നാടാകെ

malappuram-rajitha-crying
കണ്ണീർമറയത്ത്: നിലമ്പൂർ ഭൂദാനം കവളപ്പാറ ഇളംമുടിയിൽ രജിത, നിലമ്പൂർ പൂളപ്പാടം മദ്രസയിലെ ദുരിതാശ്വാസ ക്യാംപിലെത്തി ബന്ധുക്കളെ കണ്ടപ്പോൾ. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ അച്ഛനും സഹോദരങ്ങളുമുൾപ്പെടെ രജിതയുടെ പത്ത് ബന്ധുക്കളെയാണ് കാണാതായത്. ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ
SHARE

മലപ്പുറം ∙ പ്രളയബാധിതർക്ക് അതിജീവനത്തിന്റെ കൈത്താങ്ങ് പകർന്നു കേരളം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെയെത്തിയത് ഒന്നേമുക്കാൽ കോടി രൂപ. ഊർജിത സമൂഹമാധ്യമ പ്രചാരണത്തെത്തുടർന്ന് കഴിഞ്ഞ ദിവസവും രണ്ടരക്കോടിയിലേറെ രൂപ ലഭിച്ചിരുന്നു. കൂട്ടായ്മ കൊണ്ട് അതിജീവനം സാധ്യമാണെന്നു കഴി‍ഞ്ഞ പ്രളയകാലം തെളിയിച്ചെന്നും ഒന്നിച്ചുനിന്നു ദുരവസ്ഥയെ നേരിടുകയാണു വേണ്ടതെന്നും മേപ്പാടിയിലെയും കവളപ്പാറയിലെയും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. 

ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ചു വിതരണം ചെയ്യാൻ റെയിൽവേ തൃശൂർ, ആലുവ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, കോട്ടയം, ആലപ്പുഴ, കായംകുളം, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കലക്‌ഷൻ സെന്ററുകൾ ആരംഭിച്ചു. അവശ്യ വസ്തുക്കൾ സൗജന്യമായി ട്രെയിനുകളിൽ എത്തിച്ചു നൽകാനുളള സൗകര്യം പൊതുജനങ്ങൾക്കും ഉപയോഗിക്കാം. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama