go

കാറിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ

malappuram-muhammed
മുഹമ്മദ് സുഹൈൽ.
SHARE

വണ്ടൂർ ∙ കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 2 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വേങ്ങര ഇരിങ്ങല്ലൂർ കൂനാരി മുഹമ്മദ് സുഹൈൽ (25) ആണ് അറസ്റ്റിലായത്. കാറും പിടിച്ചെടുത്തു. ബെംഗളൂരുവിലും മറ്റും മാറിമാറി താമസിച്ചാണു കഞ്ചാവ് കൊണ്ടുവരുന്നതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.

എക്സൈസ് ഇൻസ്പെക്ടർ പി.ജെ.റോബിൻ ബാബു, പ്രിവന്റീവ് ഓഫിസർമാരായ ടി.ഷിജുമോൻ, എൻ.ശങ്കരനാരായണൻ, സി.ശ്രീകുമാർ, പി.വി.സുഭാഷ്, സിഇഒമാരായ വി.സുഭാഷ്, ടി.കെ.സതീഷ്, കെ.എസ്.അരുൺകുമാർ, വി.ലിജിൻ, സി.ദിനേശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama