go

എടപ്പാളിലെ സ്ഥിതി ഗുരുതരം

Malappuram News
എടപ്പാൾ ടൗണിൽ തൃശൂർ റോഡിലെ വലിയ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നു.
SHARE

എടപ്പാൾ ∙ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ടൗണിലെ അവസ്ഥ അതിദയനീയം. മേൽപാലം നിർമാണത്തിന്റെ ഭാഗമായി പെ‍ാളിച്ചിട്ട തൃശൂർ റോഡിലെ ഗർത്തം മണ്ണിട്ട് മൂടാൻ പോലും അധികൃതർ തയാറാവുന്നില്ല. ഇവിടെ വെള്ളം കെട്ടിനിന്ന് ചെളിക്കുളമായതോടെ ബൈക്ക് യാത്രികർ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന ദുരിതം പ്രവചനാതീതമാണ്. ടൗണിൽ മറ്റു പലയിടത്തും റോഡ് പെ‍ാട്ടിപ്പെ‍ാളിഞ്ഞ് കിടക്കുന്നു. ഈ ഭാഗങ്ങളിലെത്തിയാൽ വാഹനങ്ങൾ വേഗം കുറച്ച് പോകേണ്ടി വരുന്നതും കുരുക്ക് മുറുകാൻ ഇടയാക്കുന്നുണ്ട്. 

ഓണം വിപണി ഉണർന്നതോടെ ടൗണിലെ തിരക്ക് ക്രമാതീതമായി വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകൾ കാത്തുകിടന്നാണ് വാഹനങ്ങൾക്ക് ടൗൺ കടന്നുപോകാനാകുന്നത്. താൽക്കാലികമായി മെറ്റലിട്ട് കുഴികൾ അടച്ചാൽ ഗതാഗതം സുഗമമാക്കാൻ സാധിക്കുമെന്നിരിക്കെ തിരിഞ്ഞുനോക്കുന്നില്ല. ബൈപാസ് റോഡുകളുടെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. കുറ്റിപ്പുറം റോഡിൽ നിന്നു പെ‍ാന്നാനി റോഡിലേക്ക് എത്തുന്ന ഇടുങ്ങിയ വഴിയാണ് പലരും ആശ്രയിക്കുന്നത്. ഇവിടെ കുണ്ടും കുഴികളും നിറഞ്ഞ് വെള്ളം കെട്ടി നിൽക്കുന്നു. പട്ടാമ്പി റോഡിൽനിന്ന് തൃശൂർ റോഡിലേക്ക് എത്തുന്ന നേതാജി ബൈപാസ് റോഡിന്റെ അവസ്ഥയും മറിച്ചല്ല.  

അടച്ചിട്ട ഭാഗം തുറന്നുകൊടുത്തു

∙ ഓണത്തോടനുബന്ധിച്ച് കുറ്റിപ്പുറം റോഡിലെ അടച്ചിട്ട ഭാഗം ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനായി തുറന്നുകെ‍ാടുത്തു. നേരത്തെ ചെറിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ബൈപാസ് റോഡുകൾ വഴിയാണ് തിരിച്ചുവിട്ടിരുന്നത്. സീസൺ സമയത്ത് റോഡ് പൂർണമായും അടച്ചിടുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് റോഡ് തുറന്നു കെ‍ാടുത്തത്. ചെറിയ വാഹനങ്ങൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ഓട്ടോ ഡ്രൈവർമാരും രംഗത്തെത്തിയിരുന്നു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama