go

ദ‌ുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ക‌ുറിക്കല്യാണം; പങ്കെട‌ുക്ക‌ുന്നവർക്ക് പൊറോട്ടയ‌ും ചായയ‌ും

Malappuram News
മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ കാളികാവ് പ‌ൂങ്ങോട്ടിലെ യ‌ുവാക്കൾ നടത്തിയ ക‌ുറിക്കല്യാണം.
SHARE

കാളികാവ് ∙ മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ക‌ുറിക്കല്യാണവുമായി കാളികാവ് പ‌ൂങ്ങോട്ടിലെ യ‌ുവാക്കൾ. വർഷങ്ങൾക്ക് മ‌ുൻപ് സാമ്പത്തിക പ്രയാസം അന‌ുഭവിക്ക‌ുമ്പോഴ‌ും വിവാഹ ആവശ്യങ്ങൾക്കും ഗ്രാമങ്ങളിലെ ചായക്കടകളിൽ നടത്തി വന്നിര‌ുന്ന പണസമാഹരണരീതിയാണ് ക‌ുറിക്കല്യാണം എന്നറിയപ്പെട‌ുന്നത്. കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിൽ പണപ്പയറ്റ് എന്ന പേരിലും ഇത് നടത്താറുണ്ട്. ഇന്നലെ വൈകിട്ട് 5 മ‌ുതൽ 8 വരെയാണ് പ‌ൂങ്ങോട്ടിൽ ക‌ുറിക്കല്യാണം നടന്നത്.

15,000 ര‌ൂപയ‌ും ഇതില‌ൂടെ സ്വര‌ൂപിച്ച‌ു. പ‌ൂങ്ങോട്ടിൽ പഴയ കാലത്ത് പ്രവർത്തിച്ചിര‌ുന്ന ചായ മക്കാനി ഇതിനായി പ‌ുനർനിർമിച്ച‌ു. പഴമയ‌്ക്കു വേണ്ടി പെട്ടിപ്പാട്ട‌ും റേഡിയോയ‌ും പെട്രോമാക്‌സ‌ും 40 വർഷം മ‌ുൻപ‌ുളള സിനിമാ പോസ്റ്ററ‌ുകള‌ും ഒര‌ുക്കിയിര‌ുന്ന‌ു. ക‌ുറിക്കല്യാണത്തിൽ പങ്കെട‌ുക്ക‌ുന്നവർക്ക് പൊറോട്ടയ‌ും ചായയ‌ും സൗജന്യമായി നൽകി. ക്ഷണക്കത്ത് നേരത്തേ വിതരണം ചെയ്‌തിര‌ുന്ന‌ു. വി.പി അബ്‌ദ‌ുറഹ്മാൻ, എം.കെ പ്രസാദ്, എം.കെ നാസർ, പ‌ൂളക്കൽ ഫൈസൽ, ടി.നസീത്, പിഎംഎ വഹാബ് നേതൃത്വം നൽകി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama