go

ഹെൽമറ്റില്ലെങ്കിൽ പുലി പിടിക്കും!

Malappuram News
പുലിയേമാൻ പിടിച്ചേ...! ഓണാഘോഷത്തോടനുബന്ധിച്ച് തിരൂരങ്ങാടി പൊലീസ് ചെമ്മാട് ടൗണിൽ സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പരിപാടിക്കിടെ പുലി വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ, ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടിയപ്പോൾ. പിഴ ഈടാക്കാതെ ബോധവൽക്കരണം നടത്തിയാണ് വിട്ടയച്ചത്.
SHARE

തിരൂരങ്ങാടി ∙ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെ ‘പുലികൾ’ പിടികൂടി. ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസ് സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി ആയിരുന്നു പിടികൂടൽ. പൊലീസുകാർ തന്നെ പുലിക്കളിയും ചെണ്ടമേളയുമൊരുക്കി. മത്സരങ്ങളും ഓണസദ്യയും കലാപരിപാടികളും അരങ്ങേറി. എസ്ഐ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എസ്എച്ച്ഒ കെ.റഫീഖ് സമ്മാനദാനം നടത്തി. അസീസ്, മൊയ്തീൻ, രഞ്ജിത്, സുരേഷ്, റീന, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama