go

യോഗം കൂടിപ്പിരിഞ്ഞപ്പോഴേക്കും അവർ 13 സൂപ്പർ താരങ്ങൾ

malappuram-childrens-group
മലപ്പുറം വേക്ക് അപ് ഫുട്ബോൾ അക്കാദമി സംഘം പുളിക്കലോടിയിലെ കുട്ടികളെ കാണാനെത്തിയപ്പോൾ.
SHARE

മലപ്പുറം ∙ ഫുട്ബോൾ വാങ്ങാൻ യോഗം കൂടി മിഠായി ഉപേക്ഷിക്കാൻ തീരുമാനമെടുത്ത കുരുന്നു നിഷ്കളങ്കതയ്ക്കു കേരളമൊന്നാകെ കയ്യടിച്ചതോടെ മമ്പാട് പുളിക്കലോടിയിലെ 13 കുട്ടി താരങ്ങൾ പെട്ടെന്നു സൂപ്പർ സ്റ്റാറുകളായി. പുതിയൊരു പന്തു വാങ്ങാനുള്ള ധനസമാഹരണത്തിനായി കളിക്കളത്തിൽ  യോഗം ചേർന്ന ഇവരുടെ ആവേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച. സാമൂഹിക പ്രവർത്തകൻ സുശാന്ത് നിലമ്പൂർ ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ട വിഡിയോ രണ്ടുദിവസത്തിനിടെ  കണ്ടത് 17 ലക്ഷം പേരാണ്.

ഇനിയും എത്ര ഫുട്ബോൾ വാങ്ങിത്തരണമെന്നു ചോദിച്ച് ഇപ്പോഴും ആളുകളുടെ വിളിയെത്തുന്നുണ്ട്. ഓലമടലിൽ കമ്പു കുത്തി വളച്ചുണ്ടാക്കിയ മൈക്കിനു മുന്നിൽ നിന്നുള്ള കുട്ടികളുടെ പ്രസംഗം, മലയാളിയുടെ മനസ്സിൽ തട്ടിയ ഗൃഹാതുരത്വം കൂടിയായിരുന്നു  മികച്ച ഗോൾ കീപ്പറിനുള്ളപൊന്നാട ആദരം ഏറ്റുവാങ്ങി മുഹമ്മദ് നിഹാദും യോഗനടപടികൾ ഗൗരവത്തോടെ നിയന്ത്രിച്ച പ്രസിഡന്റ് അദിനുമെല്ലാം ഒറ്റ ദിവസംകൊണ്ട് കളിയാരാധകരുടെ ഹൃദയത്തിൽ ചേക്കേറി.

‘കൈയിലുള്ള പന്തുകളൊക്കെ പൊട്ടി. കളിക്കാൻ പുതിയൊരു ഫുട്ബോൾ വാങ്ങണം. അതിനു 400 രൂപയോളം വേണ്ടിവരും. സാധിക്കുമെങ്കിൽ കുറച്ചു ജഴ്സികളും. തിങ്കൾ മുതൽ ശനി വരെ മിഠായി വാങ്ങുന്ന പൈസ മാറ്റിവച്ച് 10 രൂപയാക്കി ഓരോരുത്തരും ധനസമാഹരണ നിധിയിലേക്കു നൽകണം.–  കുസൃതിക്കൂട്ടം  നടത്തിയ ചർച്ചയിലെ ഗൗര തീരുമാനങ്ങൾ ഇതൊക്കെയായിരുന്നു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama