go

ശമ്പളം മുടങ്ങി ജീവിതം വഴിമുട്ടി; ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ ജീവനൊടുക്കി

malappuram-ramakrishnan
രാമകൃഷ്‌ണൻ.
SHARE

നിലമ്പൂർ ∙ മാസങ്ങളായി ശമ്പളം മുടങ്ങി ജീവിതം വഴിമുട്ടിയ ബിഎസ്എൻഎൽ കരാർ തൊഴിലാളി ടെലിഫോൺ എക്സ്ചേഞ്ചിൽ ജീവനൊടുക്കി. നിലമ്പൂർ കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത് രാമകൃഷ്ണൻ (52) ആണ് പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുന്ന നിലമ്പൂർ ടെലിഫോൺ എക്സ്ചേഞ്ചിലെ സ്വിച്ച് റൂമിൽ തൂങ്ങിമരിച്ചത്. പതിവുപോലെ ജോലിക്കെത്തി ഓഫിസ് വൃത്തിയാക്കിയ ശേഷമായിരുന്നു രാമകൃഷ്ണന്റെ ആത്മഹത്യ. 

ഭിന്നശേഷിക്കാരനായ രാമകൃഷ്ണൻ നിലമ്പൂർ എക്സ്ചേഞ്ചിൽ 30 വർഷമായി ജോലി ചെയ്യുന്നു. 6000 രൂപയായിരുന്നു വേതനം.  മാസങ്ങളായി വേതനം കുടിശികയാണ്. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കെത്തിയാൽ മതിയെന്ന് ഉത്തരവുണ്ടായിരുന്നു. വേതനം മണിക്കൂറിനു 90 രൂപയാക്കി കുറയ്ക്കുകയും ചെയ്തതോടെ രാമകൃഷ്ണൻ അസ്വസ്ഥനായിരുന്നെന്ന് സഹപ്രവർത്തകരും ബന്ധുക്കളും പറഞ്ഞു. 

ഇന്നലെ രാവിലെ ഒൻപതരയോടെ എക്സ്ചേഞ്ചിലെ ചെസ്റ്റിൽനിന്നു പണമെടുക്കാൻ എത്തിയ കസ്റ്റമർ കെയർ സെന്റർ ഉദ്യോഗസ്ഥനാണ് രാമകൃഷ്ണനെ മരിച്ചനിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ തൊഴിലാളികളും ഡിവൈഎഫ്ഐ പ്രവർത്തകരും മൃതദേഹം മാറ്റാൻ അനുവദിക്കാതെ ഓഫിസ് ഉപരോധിച്ചു. പിന്നീട്  ‌ഉച്ചയ്ക്കു രണ്ടോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയത്. സംസ്കാരം ഇന്ന് 9ന്. ഭാര്യ:നിർമല. മക്കൾ: വൈഷ്ണവ്, വിസ്മയ.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama