go

ലീഗ് പ്രവർത്തകന്റെ കൊലപാതകം: പ്രതികൾ വീണ്ടും റിമാൻഡിൽ

handcuffs-simple
SHARE

താനൂർ ∙ അഞ്ചുടിയിലെ ലീഗ് പ്രവർത്തകൻ കെ.പി.ഇസ്ഹാഖ് കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിൽ വാങ്ങിയ 4 പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻ‌ഡ് ചെയ്തു. സി.പി.ഷഹസാദ്, ഇ.പി.മുഹമ്മദ് ഷഫീർ, സി.മുഹമ്മദ് ഷഹബാസ്, പി.സുഹൈൽ എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തത്. അഞ്ചുടിയിലെ വീടുകളിൽനിന്നും കനോലി കനാൽ തീരത്തുമായി ഇവരുമായി നടത്തിയ തിരച്ചലിൽ ഒട്ടേറെ വിവരങ്ങളും ആയുധങ്ങളും കിട്ടിയിരുന്നു. പിടിയിലായി കഴിഞ്ഞ ദിവസം റിമാൻ‍ഡ് ചെയ്ത ഇ.പി.അഫ്സൽ, സി.എം.ശർഷീദ് എന്നിവരെ തെളിവെടുപ്പിന് കസ്റ്റഡിയിലെടുക്കാൻ 11ന് പരപ്പനങ്ങാടി കോടതിയിൽ അപേക്ഷ സമർപ്പിക്കും.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama