go

അയ്യപ്പസന്നിധിയിൽ അപൂർവ കൂടിക്കാഴ്ച

അരീക്കര സുധീർ നമ്പൂതിരിയും തന്ത്രി കൽപുഴ കൃഷ്ണൻ നമ്പൂതിരിയും.
SHARE

തിരൂർ∙ 37 വർഷത്തിനുശേഷം അൻപത്തിയൊന്നാമത്തെ വയസ്സിൽ തന്ത്രി തൃപ്രങ്ങോട് കൽപുഴ കൃഷ്ണൻ നമ്പൂതിരി വീണ്ടും മല ചവിട്ടി; ശബരിമല മേൽശാന്തിയും പിതൃസഹോദരിയുടെ മകനുമായ സുധീർ നമ്പൂതിരിയുമായി അയ്യപ്പ സന്നിധിയിലെ സമാഗമത്തിനായി. കഴിഞ്ഞ 5 വർഷത്തിനിടെ പല തവണ അരീക്കര സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി പട്ടികയിൽ ഇടം നേടിയപ്പോഴൊക്കെ കൃഷ്ണൻ നമ്പൂതിരി നറുക്ക് വീഴാൻ പ്രാർഥിച്ചിരുന്നു.

സുധീർ നമ്പൂതിരി ഒരുനാൾ ശബരിമല മേൽശാന്തിയാകുമെന്നും അന്നു വീണ്ടും മല ചവിട്ടുമെന്നും ഉറപ്പിച്ചതായിരുന്നു. ഇത്തവണ ആ പ്രാർഥന ഫലിച്ചു. തുടർന്നാണ് വീട്ടിൽനിന്ന് കെട്ടുനിറച്ച് മകനും ബന്ധുവിനും ഒപ്പം ഇന്നലെ ശബരിമലയിൽ എത്തിയത്. അയ്യപ്പനെ തൊഴുതു വണങ്ങിയ ശേഷമായിരുന്നു മേൽശാന്തിയുമായുള്ള കൂടിക്കാഴ്ച.

തിരക്കിനിടയിലും ഏറെ നേരം ബന്ധുക്കളോടൊപ്പം ചെലവഴിച്ച് സുധീർ നമ്പൂതിരി വിശേഷങ്ങൾ പങ്കിട്ടു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 55 ക്ഷേത്രങ്ങളിലെ തന്ത്രിയാണ് കൃഷ്ണൻ നമ്പൂതിരി. പലപ്പോഴും ഇരുവരും ഒരുമിച്ച് പൂജകളിലും വിവിധ ക്ഷേത്ര ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അയ്യനു മുന്നിലെ കൂടിക്കാഴ്ച അവിസ്മരണീയവും ഏറെ സന്തോഷം നൽകുന്നതുമാണെന്ന് സുധീർ നമ്പൂതിരിയും കൃഷ്ണൻ നമ്പൂതിരിയും പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama