go

ആനപ്പാതയിൽ കൈതക്കൃഷി;മറുവഴി തേടി കാട്ടാനക്കൂട്ടം

malappuram-karuvarakkund-vattamala
സൈലന്റ് വാലി വനത്തിൽനിന്നു പറയൻമാട്ടിലേക്കു കാട്ടാനകൾ കടന്നുപോകുന്ന വട്ടമല ഭാഗത്തു തുടങ്ങിയ കൈതക്കൃഷി.
SHARE

കരുവാരകുണ്ട് ∙ ആനപ്പാതയിൽ കൈതക്കൃഷി തുടങ്ങിയതോടെ പറയൻമാട് വനത്തിലേക്കു മറുവഴി തേടി കാട്ടാനക്കൂട്ടം. സൈലന്റ് വാലി വനത്തിൽനിന്ന് കരിങ്കന്തോണി – പൊൻപാറ മലയോര പാത മുറിച്ചു കടന്നാണ് കാട്ടാനക്കൂട്ടം പറയൻമാട് തുണ്ടുവനത്തിൽ എത്തുന്നത്. ഈ പാതയിലെ റബർത്തോട്ടം വഴിയായിരുന്നു ആനകളുടെ സഞ്ചാരം. റബർ മുറിച്ച് 30 ഏക്കറിലേറെ വരുന്ന സ്ഥലത്ത് കൈതക്കൃഷി തുടങ്ങിയതോടെ കാട്ടാനകളുടെ വഴിയടഞ്ഞു. തോട്ടത്തിനു ചുറ്റും കർഷകർ സൗരോർജവേലി കെട്ടി സംരക്ഷിക്കുകയും ചെയ്തു. 

കൂടാതെ എല്ലാ സമയത്തും ഇവിടെയുള്ള തൊഴിലാളികളുടെ സാന്നിധ്യവും കാട്ടാനകളുടെ പിൻമാറ്റത്തിനു കാരണമായി.കരുവാരകുണ്ട്, എടപ്പറ്റ, പാലക്കാട് ജില്ലയിലെ അലനല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ കിടക്കുന്നതാണ് 50 ഹെക്ടർ മാത്രമുള്ള പറയൻമാട് തുണ്ടു വനഭൂമി. ഇതിനു ചുറ്റുമുള്ള കരിങ്കന്തോണി, കക്കറ, വീട്ടിക്കുന്ന്, പുളിയക്കോട്, ഇരിങ്ങാട്ടിരി, വട്ടമല തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് വർഷങ്ങളായി കാട്ടാനശല്യം മൂലം ദുരിതമനുഭവിക്കുന്നത്. 

ആനശല്യം മൂലം കൃഷി ഉപേക്ഷിച്ച ഒട്ടേറെ കർഷകർ ഇവിടെയുണ്ട്. എന്നാൽ വട്ടമലയിൽ കൈതക്കൃഷി വന്നതോടെ ആനശല്യം കുറഞ്ഞതായി കർഷകർ പറയുന്നു. അതേസമയം, റോഡിലൂടെ താഴെ ഭാഗത്തേക്ക് ഇറങ്ങി കാട്ടാനകൾ പുതിയ വഴി പറയൻമാട്ടിലേക്കു കണ്ടെത്തിയതായും കർഷകർ പറയുന്നു. ഇവിടെ സൗരോർജ വേലി കെട്ടിയാൽ കാട്ടാനകൾ വരുന്നത് തടയാനാകും. അതേസമയം, കൽക്കുണ്ട്, കുണ്ടോട ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama