go

ഒരു ലിഫ്റ്റ് തരാമോ..; കള്ളനെ പിടിക്കാനാ

malappuram-thrity-four-police-station-sixteen-policestation-have-two-jeeps
SHARE

മലപ്പുറം∙ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയിൽ പൊലീസ് സ്‌റ്റേഷനുകളുടെ എണ്ണം 34. രണ്ട് ജീപ്പുള്ള പൊലീസ് സ്‌റ്റേഷനുകളുടെ എണ്ണമാകട്ടെ പതിനാറും. അപ്പോൾ മറ്റു സ്‌റ്റേഷനുകളോ? ഔദ്യോഗിക രേഖയനുസരിച്ച് ഈ സ്‌റ്റേഷനുകളിൽ ജീപ്പിനു പകരമുള്ളത് ബൈക്ക് ആണ്. അതായത് ഒരു പൊലീസ് ജീപ്പും ഒരു ‘പൊലീസ് ബൈക്കും’.ജില്ലയിലെ സ്‌റ്റേഷനുകളിൽ ആവശ്യത്തിന് വാഹനങ്ങളില്ലാത്തത് പൊലീസിന്റെ സമയബന്ധിതമായ പ്രവർത്തനത്തെ ബാധിക്കുന്നതായുള്ള പരാതിയിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. 

ഇതിനു ജില്ലാ പൊലീസിന്റെ ഭരണവിഭാഗം നൽകിയ മറുപടിയിലാണ് വാഹനക്കണക്ക് വ്യക്‌തമാക്കിയത്.ജില്ലയ്‌ക്ക് അനുവദിച്ച വനിതാ പൊലീസ് സ്‌റ്റേഷനും രണ്ടാമത്തെ പിങ്ക് പൊലീസ് യൂണിറ്റും ഇതുവരെ തുടങ്ങിയിട്ടില്ല.റിപ്പോർട്ട് അവസാനിക്കുന്നത് ഇങ്ങനെ; ‘പരാതിയിൽ പറയുന്ന പോലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും രണ്ടു വീതം വാഹനങ്ങളും മതിയായ അംഗബലവും അനുവദിച്ചാൽ ആയത് പൊലീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് പൊലീസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സാധിക്കുമെന്നത് യാഥാർഥ്യമാണ്’. കോട്ടയ്ക്കൽ സ്വദേശി ശരീഫ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama