go

പെരിന്തൽമണ്ണയിൽ ഗൃഹോപകരണ വിൽപനശാല കത്തിനശിച്ചു

  പെരിന്തൽമണ്ണയിൽ ഗൃഹോപകരണ വിൽപനശാലയ്ക്കു മുകളിൽനിന്ന് തീ ഉയരുന്നു. തീ കെടുത്താൻ ശ്രമിക്കുന്ന അഗ്നിശമന  സേനാംഗങ്ങളെയും കാണാം.
പെരിന്തൽമണ്ണയിൽ ഗൃഹോപകരണ വിൽപനശാലയ്ക്കു മുകളിൽനിന്ന് തീ ഉയരുന്നു. തീ കെടുത്താൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങളെയും കാണാം.
SHARE

പെരിന്തൽമണ്ണ ∙ 5 നിലകളിലായി പ്രവർത്തിക്കുന്ന ഗൃഹോപകരണ വിൽപനശാല കത്തി നശിച്ചു. ദേശീയപാതയോടു ചേർന്ന് മണ്ണാർക്കാട് റോഡിൽ ഹൈസ്‌കൂൾ റോഡ് ജംക്‌ഷനിലെ ഷാജഹാ‍ൻ ടിവി ആൻഡ് ഫ്രിജ് ഹൗസ് ആണ് കത്തിനശിച്ചത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാലാം നിലയിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഈ സമയം താഴെയും ഒന്നാം നിലയിലുമായാണ് ജീവനക്കാരും ഇടപാടുകാരും ഉണ്ടായിരുന്നത്.

ആളുകൾ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.മലപ്പുറം, മണ്ണാർക്കാട്, തിരുവാലി, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 9 അഗ്നിശമന യൂണിറ്റുകളും ഫോം ടെൻഡർ യൂണിറ്റും ചേർന്ന് രണ്ടു മണിക്കൂർകൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇടയ്ക്ക് കെട്ടിടത്തിനകത്തു നിന്നു പൊട്ടിത്തെറി ഉയർന്നത് പരിഭ്രാന്തി പരത്തി. ഈ കടയോട് ചേർന്ന് ഒട്ടേറെ വ്യാപാര കേന്ദ്രങ്ങളുണ്ട്. സബ് ജയിലും പൊലീസ് സ്‌റ്റേഷനും സമീപത്താണ്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama