go

മുളവടി ഗിയറാക്കി; സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അകത്താക്കി

mumbai-deiver
SHARE

മുംബൈ ∙ മുളവടി ഗിയർ ലിവർ  ആക്കി അപകടം ക്ഷണിച്ചുവരുത്തിയ സ്‌കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഖാറിലെ സ്വകാര്യ സ്‌കൂളിലെ സ്‌കൂൾ ബസ് ഡ്രൈവർ രാജ്കുമാർ (22) ആണ് അറസ്റ്റിലായത്. ബുധനാഴ്ച കുട്ടികളുമായി പോകുമ്പോഴാണ് ബസ് ഒരു കാറിൽ ഇടിച്ചത്. ഭാഗ്യത്തിന് ആർക്കും പരുക്കേറ്റില്ലെങ്കിലും കാറിനു കേടുവന്നതിനാൽ കാർ ഉടമയായ ബിസിനസുകാരൻ ഡ്രൈവറെ തടഞ്ഞുനിർത്തി.  എന്നാൽ തന്റെ പിഴവല്ലെന്നും ബസിന്റെ സ്റ്റീയറിങ് വീലിന്റെ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നും ആയിരുന്നു ഡ്രൈവറുടെ വാദം.

കാർ ഉടമയും ഒരു പൊലീസുകാരനും ചേർന്ന് ബസിൽ കയറി പരിശോധിച്ചപ്പോഴാണ് ഗിയർ ലിവറിന്റെ സ്ഥാനത്ത് മുളവടി കെട്ടിവച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിയർ ലിവർ കുറച്ചുദിവസം മുൻപ് പൊട്ടിപ്പോയെന്നും അതിനുശേഷം മുളവടി കെട്ടിയാണ് ഓടിക്കുന്നതെന്നുമായിരുന്നു പൊലീസിനു നൽകിയ മൊഴി.
പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama