go

ഇതാ എടിഎസ് മാതൃക; തീവ്രവാദത്തിൽ നിന്ന് മോചനം നേടി യുവാവ്

mby-terrorist
SHARE

മുംബൈ ∙ തീവ്രവാദ സംഘടനയായ ഐഎസ്സിന്റെ സ്വാധീനത്തിൽനിന്നു യുവാവിനെ മോചിപ്പിച്ച് സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) മാതൃക. സംസ്ഥാനത്തെ വരൾച്ചാബാധിത മേഖലയായ മറാഠ്‌വാഡയിലെ ബിരുദധാരിയായ 35 വയസുകാരനെയാണ് എടിഎസ് നന്മയുടെ വഴിയിലേക്ക് നയിച്ചത്. 2016ൽ ജോലി നഷ്ടപ്പെട്ട യുവാവ്, കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കാൻ തുടങ്ങിയതോടെയാണു ഐഎസ്സുമായി ബന്ധമുള്ള സംഘങ്ങളുമായി പരിചയത്തിലായത്. ഇന്ത്യയിൽ മുസ്‌ലിംകളെ ‘ദ്രോഹിക്കുന്നു’വെന്നു പറഞ്ഞു ഫലിപ്പിച്ചാണ് യുവാവിനെ കുടുക്കിയതെന്ന് എടിഎസ് പറയുന്നു. 2 വർഷം മുൻപ് ഇറാഖ് വഴി ഐഎസ് താവളത്തിലെത്താൻ ഈ യുവാവ് തീരുമാനിച്ചിരുന്നു. നീക്കങ്ങൾ നിരീക്ഷിച്ച എടിഎസ്, നടപടിയെടുക്കാതെ, അയാളെ സന്ദർശിച്ച് മനമാറ്റം സാധ്യമാക്കുകയായിരുന്നുവെന്നു എടിഎസ് തലവൻ അതുൽ ചന്ദ്ര കുൽക്കർണി വെളിപ്പെടുത്തി. ഇതിനായി യുവാവിന്റെ സമുദായാംഗങ്ങളായ പുരോഹിതൻമാരുടെ സഹായവും തേടിയിരുന്നു. മറാഠ്‌വാഡയിൽ നിന്നു മാത്രം പല യുവാക്കളെയും ഇത്തരത്തിൽ നേർവഴിക്കു നയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അതുൽ ചന്ദ്ര കുൽക്കർണി പറയുന്നു. ഇത്തരം യുവാക്കൾക്കു സ്വയംതൊഴിൽ കണ്ടെത്താൻ പരിശീലന കേന്ദ്രവും എടിഎസിന്റെ നിർദേശത്തെതുടർന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama