go

വിമാനത്തിൽ പുകവലി; യുവാവ് അറസ്റ്റിൽ

smoking
SHARE

മുംബൈ ∙ ഇൻഡിഗോയുടെ അബുദാബി-മുംബൈ വിമാനത്തിൽ യാത്രയ്ക്കിടെ പുകവലിച്ച യുവാവ് അറസ്റ്റിൽ. തുഷാർ ചൗധരി(27) എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. വിമാനത്തിലെ ശുചിമുറിയിൽ ഇരുന്ന്  പുകവലിക്കവെ സ്‌മോക്ക് അലാറം ശബ്ദിച്ചു.  വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിലിൽ മുട്ടിയിട്ടും തുഷാർ അകത്തുനിന്ന് കൊളുത്തിട്ട വാതിൽ തുറന്നില്ല.

തുടർന്ന് ജീവനക്കാർ  താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് തുഷാർ സിഗരറ്റ് വലിക്കുന്നത് കണ്ടത്. വിമാനം മുംബൈയിൽ ഇറങ്ങിയ ശേഷം സഹർ പൊലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ മാസം 15ന് ഇൻഡിഗോയുടെ തന്നെ ദോഹ-മുംബൈ വിമാനത്തിൽ പുകവലിച്ച കൊല്ലം സ്വദേശി ജെറോം അറസ്റ്റിലായിരുന്നു.

ഒരു ലക്ഷം രൂപ പിഴ

പുകവലിക്കുന്നതിനും പുകയോ തീയോ ഉണ്ടാക്കാവുന്ന എന്തെങ്കിലും സാധനസാമഗ്രികൾ ഒപ്പം  കൊണ്ടുപോകുന്നതിനും വിമാനങ്ങളിൽ വിലക്കുണ്ട്. പിടിയിലായാൽ തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കിയ കുറ്റത്തിന് ഒരു ലക്ഷം രൂപ വരെ പിഴയും 3 മാസം വരെ തടവും ലഭിക്കാം.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama